October 24, 2025

ഓണാഘോഷപരിപാടിക്കിടെ സംഘർഷം 14 എസ്.എഫ്.ഐ.കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസ്

img_9741.jpg

കണ്ണൂർ: എസ്.എൻ. കോളേജിൽ ഓണാഘോഷ പരിപാടിക്കിടെ അടിപിടി കൂടിയ 14 എസ്.എഫ് ഐ. -കെ.എസ്.യു. പ്രവർത്തകർക്കെതിരെ ടൗൺപോലീസ് കേസെടുത്തു. വിദ്യാർത്ഥികളായ മുഹമ്മദ് അഫ്നാസ്, അബി, അശ്വിൻ ഘോഷ്, മൃദുൽ എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന പത്ത് കെ.എസ്.യു.എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5 മണിക്ക് തോട്ടട എസ്.എൻ. കോളേജിനകത്തു വെച്ചായിരുന്നു സംഭവം. ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് ടൗൺ എസ്.ഐ.വി.വി. ദീപ്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger