തടവുകാരനിൽ നിന്നും ഫോൺ പിടികൂടി
കണ്ണൂര്‍: സെൻട്രൽ ജയിലിൽതടവുകാരനില്‍ നിന്നും മൊബൈല്‍ഫോണ്‍ പിടിച്ചെടുത്തു. പരാതിയിൽ
തടവുകാരന്‍ തൃശൂര്‍ ഒല്ലൂക്കര മാടക്കത്തറ സ്വദേശി വട്ടക്കൂട്ട് വീട്ടില്‍ ദിനേശനെ(30) തിരെ ടൗണ്‍ പോലീസ് കേസെടുത്തു.
25 ന് ഉച്ചക്ക് 12.45 മണിക്ക് ജയില്‍ അധികൃതർ നടത്തിയ
പരിശോധനയിൽ പുതിയ ബ്ലോക്കില്‍ വെച്ചാണ് സിം കാർഡ് ഉള്‍പ്പെടെയുള്ള മൊബൈൽ ഫോണ്‍ പിടികൂടിയത്. തുടർന്ന് പോലീസിൽ പരാതി നൽകി ജയിൽസൂപ്രണ്ടിന്റെ പരാതിയിൽ കേസെടുത്ത ടൗൺ പോലീസ് അന്വേഷണം തുടങ്ങി.
