രാഹുൽ മാങ്കൂട്ടം എം.എൽ.എ. സ്ഥാനം രാജിവെക്കണം: ജനാധിപത്യ മഹിളാ അസോസിയേഷൻ.
പയ്യന്നൂർ:
പീഡന വിവാദത്തിൽപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന്
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പയ്യന്നൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. എം സി ജോസഫൈൻ നഗറിൽ (പയ്യന്നൂർ ഒപിഎം ഇൻ ഓഡിറ്റോറിയം) അഖിലേന്ത്യാ ജോ. സെക്രട്ടറി എൻ. സുകന്യ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡൻ്റ് കെ വി ലളിത അധ്യക്ഷയായി. ജില്ല സെക്രട്ടറി പി കെ ശ്യാമള സംഘടന റിപ്പോർട്ടും ഏരിയ സെക്രട്ടറി പി ശ്യാമള പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. അഖിലേന്ത്യ പ്രസിഡൻ്റ് പി കെ ശ്രീമതി, ടി ടി റംല, ദിഷ്ണപ്രസാദ്, വി കെ പ്രകാശിനി, ടി ജലജകുമാരി, എം ശ്യാമള, കെ പി ജ്യോതി, വി കെ നിഷ എന്നിവർ സംസാരിച്ചു.
