വഴി തർക്കം ഗൃഹനാഥനെയും ചെറുമകനെയും ആക്രമിച്ച എട്ട് പേർക്കെതിരെ കേസ്
പെരിങ്ങോം: വഴിത്തർക്കത്തെ തുടർന്ന് സംഘടിച്ചെത്തിയ ഏട്ടം ഗ സംഘം ഗൃഹനാഥനെയും ചെറുമകനെയും ആക്രമിച്ചുവെന്ന പരാതിയിൽ പെരിങ്ങോം പോലീസ് കേസെടുത്തു. പെരിങ്ങോം പട്ടുവം സ്വദേശി മോണങ്ങാട്ട് ഹൗസിൽ എൻ.എം. ലത്തീഫിന്റെ (62) പരാതിയിലാണ് പട്ടുവത്തെ സുഹറ, ഷുക്കൂർ, അസൈനാർ എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന അഞ്ചു പേർക്കുമെതിരെ പോലീസ് കേസെടുത്തത്. ഈ മാസം 25 ന് രാത്രി 8 മണിക്ക് പെരിങ്ങോം പട്ടുവത്താണ് സംഭവം. പ്രതികൾ പരാതിക്കാരനെയും ചെറുമകൻ നജീബിനെ (18) യും തടഞ്ഞു നിർത്തി മർദ്ദിക്കുകയും ചെറുമകനെ ടോർച്ച് കൊണ്ട് നെറ്റിക്ക് അടിച്ചു പരിക്കേൽപ്പിച്ചും വഴി പ്രശ്നം തീർത്ത് തന്നില്ലെങ്കിൽ നിന്നെയൊക്കെ കാണിച്ചു തരാമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
അതേസമയം വഴി തർക്കം കാരണമുള്ള വിരോധത്താൽ സഹോദരി ഭർത്താവായ എൻ.എം. ലത്തീഫ് മർദ്ദിച്ചുവെന്ന പെരിങ്ങോം പട്ടുവത്തെ എം. സുഹറയുടെ പരാതിയിലും പെരിങ്ങോം പോലീസ് കേസെടുത്തിട്ടുണ്ട്.
