വെള്ളൂർ ജി.എൽ.പി.സ്കൂൾ വിജയയോത്സവം -2025 .
പയ്യന്നൂർ: ജി എൽ പി സ്കൂൾ വെള്ളൂർ
വിജയോത്സവം- 2025. സംഘടിപ്പിച്ചു
എൽ എസ് എസ് നേടിയ 57 കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.പയ്യന്നൂർ നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജയ സി അധ്യക്ഷത വഹിച്ചു.ടി ദാക്ഷായണി, ഇ ഭാസ്കരൻ, ഇ കരുണാകരൻ (നഗര സഭ കൗൺസിലർമാർ ) സുചിത്ര ടി വി (എ ഇ ഒ, പയ്യന്നൂർ )ഉമേഷ് കെ വി, കെ ജയചന്ദ്രൻ, സരള ചെമ്മഞ്ചേരി, സതീശൻ ഇ, കെ ബിജു, ദിവ്യ സുരേഷ്, ഗിരിജ കെ വി, സിയാ ഫാത്തിമ (സ്കൂൾ ലീഡർ ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
പ്രധാനാധ്യാപകൻ കെ. ഭരതൻ സ്വാഗതവും,സ്റ്റാഫ് സെക്രട്ടറി കെ പി സതീശൻ നന്ദിയും പറഞ്ഞു.
