October 24, 2025

ഷാഫി പറമ്പിൽ എം പി യെ തടഞ്ഞതിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

img_0684.jpg

കണ്ണൂർ : വടകരയിൽ ഷാഫി പറമ്പിൽ എം പി യെ ഡി വൈ എഫ് ഐ തടഞ്ഞതിലും, അസഭ്യം പറഞ്ഞതിലും പ്രതിഷേധിച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധതിനൊടുവിൽ പ്രവത്തകർ ദേശീയ പാത ഉപരോധിച്ചു. കോൺഗ്രസ്‌ നേതാക്കളെ വഴിയിൽ തടയാൻ തുനിഞ്ഞാൽ ഒരു സി പി എം നേതാവും പുറത്തിറങ്ങില്ല എന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ്റുമാരായ ഫർസിൻ മജീദ്, അശ്വിൻ സുധാകർ, സുബീഷ് മറക്കാർക്കണ്ടി,ജിതിൻ കൊളപ്പ, അമൽ കുറ്റ്യാറ്റൂർ, ആകാശ് ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger