ദേശീയപാത നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച മൂന്ന് പേർ അറസ്റ്റിൽ
മേൽപറമ്പ്. ദേശീയ പാത നിർമ്മാണ പ്രവൃത്തി നടക്കുന്ന പൊയിനാച്ചി പെട്രോൾ പമ്പിനു സമീപത്തും പരിസരങ്ങളിലും സൂക്ഷിച്ച 46 ഓളം ഇരുമ്പ് കൈവരികൾ മോഷ്ടിച്ചു കൊണ്ടുപോയ മൂന്നുപേർ അറസ്റ്റിൽ. പെരിയയിലെ എം. മൻസൂർ (31), കുണിയയിലെ പാറ ഹൗസിൽ മുഹമ്മദ് റിഷാദ് (26), കുണിയയിലെ കെ.എച്ച്. ഹൗസിൽ അലി അഷ്കർ (26) എന്നിവരെയാണ് മേൽപ്പറമ്പപോലീസ് അറസ്റ്റു ചെയ്തത്. ഈ മാസം 24 ന് രാത്രി 10 മണിക്കും 26 ന് രാവിലെ 9 മണിക്കുമിടയിലാണ് കെ.എൽ. 60. ഡബ്യു. 1752 നമ്പർ വാഹനത്തിൽ സാധനങ്ങൾ മോഷ്ടിച്ചു കൊണ്ട് പോയത്. തുടർന്ന് ദേശീയ പാതനിർമ്മാണ കമ്പനിയുടെ മാനേജർ മുന്നാട് സ്വദേശി കെ.കെ. അനിലൻ പോലീസിൽ പരാതി നൽകി. 4, 74,720 രൂപ വില വരുന്ന സാധനങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയെന്ന പരാതിയിലാണ് കേസെടുത്തത്. പോലീസ് അന്വേഷണത്തിനിടെയാണ് പ്രതികൾ അറസ്റ്റിലായത്.
