പുറച്ചേരികേശവതീരത്ത് സർഗ്ഗവസന്തം ക്യാമ്പ് സംഘടിപ്പിച്ചു

ഏഴിലോട് : കേശവതീരം
കലാക്ഷേത്രയുടെ നേതൃത്വത്തിൽ
യു.പി., എച്ച്.എസ് വിദ്യാർത്ഥികൾക്കായി
സർഗ്ഗവസന്തം അവധിക്കാല
ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു. കവി
രാമകൃഷ്ണൻ കണ്ണോം ഉദ്ഘാടനം ചെയ്തു.
കേശവതീരം എം.ഡി. വെദിരമന വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ചു. സണ്ണി. കെ.മാടായി, ശ്യാമള മാധവൻ, പ്രകാശൻ മാടായി, കെ. ശശിധരൻ
എന്നിവർ പ്രസംഗിച്ചു.
ക്യാമ്പിൽ കാർട്ടൂൺ, ചിത്രരചന, സംഗീതം, അഭിനയം, പ്രസംഗ ഭാഷാ പരിശീലനം, നിർമാണം,
വ്യക്തിത്വ വികസനം, പ്രകൃതി നടത്തം, ഉല്ലാസയാത്ര തുടങ്ങിയവയുണ്ടായി.
നാടക പ്രവർത്തകൻ കെ.കെ. സുരേഷ് കടന്നപ്പള്ളി, വയലിനിസ്റ്റ് കെ.വി.
സുധീഷ് എന്നിവർ ക്ലാസെടുത്തു.
മാടായിപ്പാറയിൽ പ്രകൃതി സൗഹൃദ ഉല്ലാസയാത്രയും
നടത്തി