September 17, 2025

ഹോട്ടലുടമകൾ പതിഷേധ ധർണ്ണ നടത്തി.

img_9772.jpg


കണ്ണൂർ:
നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രി തമായ വിലക്കയറ്റം തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പൊതു വിപണിയിൽ ഇടപെടണമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ പി ബാലകൃഷ്ണ പൊതുവാൾ ആവശ്യപ്പെട്ടു. അവശ്യസാധനങ്ങളുടെഅനിയന്ത്രിത വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽനടത്തിയ പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിപണിയിലെഒരുന്യായീകരണവുമില്ലാത്തവിലക്കയറ്റത്തിന്റെ കാര്യത്തിൽ അധി കാരികൾ ശ്രദ്ധിക്കുമായിരുന്നെങ്കിൽ ഇത്തരക്കാർക്ക് അല്പമെങ്കിലും ഭയമുണ്ടാകുമായിരുന്നുവെന്നും ബന്ധപ്പെട്ടവരോട് നിരവധി തവണ കാര്യങ്ങൾ വിശദീകരിച്ച് പരാതികൾ നൽകീട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് ജനങ്ങളുടെ മുമ്പിലേക്ക് ഇത്തരമൊരു സമരവുമായി ഹോട്ടലുകാർക്ക് വരേണ്ടി വന്നതെന്നും ബാലകൃഷ്ണ പൊതുവാൾ പറഞ്ഞു. . വെളിച്ചെണ്ണ, തേങ്ങ, ബിരിയാണി അരി, പച്ചക്കറി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ ഭീമമായ വിലക്കയറ്റം തടയുക, മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിബന്ധനകൾ ലഘൂകരിക്കുക, ഉറവിട മാലിന്യ സംസ്കരണത്തിന് പൊതു സംവിധാനം ഏർപ്പെടുത്തുക, അനധികൃത കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു . ജില്ലാ പ്രസിഡണ്ട് കെ അച്ചുതൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ എൻ ഭൂപേഷ് സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ എ നാരായണൻ, സികെ ജയപ്രകാശ്, ആഷിഖ് ഹുസൈൻ, കെ രാജേഷ്, പി സുമേഷ്, നാസർ എം, മഷൂർ പാരീസ് എന്നിവർ സംസാരിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger