വിസ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചു.

ചെറുപുഴ: നെതർലാൻ്റിലേക്ക് ഹെൽപ്പർ വിസ വാഗ്ദാനം നൽകി ഒരു ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.തിരുമേനിയിലെ പി.ജി.ചന്ദ്രൻ്റെ പരാതിയിലാണ് ആലപ്പുഴ സ്വദേശി രാജേന്ദ്രൻ പിള്ള തങ്കപ്പനെതിരെ ചെറുപുഴ പോലീസ് കേസെടുത്തത്. നെതർലാൻ്റിലേക്ക് ഹെൽപ്പർ വിസ വാഗ്ദാനം നൽകി പരാതിക്കാരനിൽ നിന്നുംകഴിഞ്ഞവർഷം ജനുവരി 15ന് ഒരു ലക്ഷം രൂപ ചെറുപുഴയിലെ ബേങ്ക് അക്കൗണ്ട് വഴി പ്രതി കൈപറ്റിയ ശേഷം പിന്നീട് വിസയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.