കടയിലെ ജീവനക്കാരനെ മർദ്ദിച്ച അഞ്ച് പേർക്കെതിരെ കേസ്

വളപട്ടണം: കടയിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ മർദ്ദിച്ച അഞ്ചു പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. അഴീക്കോട് കച്ചേരിപ്പാറയിലെ പി പി വൈശാഖിൻ്റെ പരാതിയിലാണ് റൗഷാദ്, മണികണ്ഠൻ,ലിലു, ആൻ്റണി മനോജ്, രാജേഷ് എന്നിവർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.ഈ മാസം 14 ന് രാത്രി 8.30 മണിക്ക് മീൻകുന്ന് ഹയർ സെക്കൻ്ററി സ്കൂളിന് സമീപം പരാതിക്കാരൻ ജോലി ചെയ്യുന്ന കടയിൽ വെച്ചായിരുന്നു മർദ്ദനം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.