കർഷകദിനാചരണം സംഘടിപ്പിച്ചു.

പയ്യന്നൂർ: ചിങ്ങം ഒന്ന് കർഷക ദിനാചരണത്തിന്റെ ഭാഗമായി കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, പയ്യന്നൂർ നഗരസഭ കൃഷി ഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ കർഷകദിനാചരണം സംഘടിപ്പിച്ചു. കോറോംകാനായി ദേശോദ്ധാരണ വായനശാലയിൽ നഗരസഭാ ചെയർപേഴ്സൺ കെ വി ലളിതയുടെ അധ്യക്ഷതയിൽ ടി ഐ മധുസൂദനൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു.
നഗരസഭാ പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട മാതൃകാ കർഷകരായ ടി.വി. ലക്ഷ്‌മണൻ മണിയറ,
സദാനന്ദൻ തായമ്പത്ത് കാനായി കാനം, മീനാക്ഷി സി. കൊക്കോട്, ചെമ്മഞ്ചേരി ജനാർദ്ദനൻ വെള്ളൂർ,
രഘു കരിപ്പത്ത് പയ്യഞ്ചാൽ, എൻ. സരോജിനി അന്നൂർ, ബാലകൃഷ്ണൻ എം.വി കിഴക്കേ കണ്ടങ്കാളി,
അറുമാടി രവി തെക്കേ മമ്പലം, ബാലകൃഷ്ണൻ പിലാക്കാൽ തായിനേരി, കുട്ടികർഷക കോറോം ഗവ ഹയര്സെക്കന്ഡറി സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥിനി ദേവാർച്ചന വി.വി. എന്നിവരെ വേദിയിൽ വെച്ച് ആദരിച്ചു.
പയ്യന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ രാഖി പദ്ധതി വിശദീകരണം നടത്തി. നഗരസഭാ ഭാരവാഹികൾ, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കാർഷികരംഗത്തെ പ്രമുഖർ തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ ചടങ്ങിൽ സംബന്ധിച്ചു. കൃഷി ഓഫീസർ ഏ.വി. രാധാകൃഷ്ണൻ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ ഇ പി ജീവാനന്ദൻ നന്ദിയും പറഞ്ഞു. തുടർന്ന് ആധുനിക കൃഷിയും വിമർശനങ്ങളും എന്ന വിഷയത്തിൽ ഡോക്ടർ കെ എം ശ്രീകുമാർ കാർഷിക ചർച്ച ക്ലാസ്സെടുത്തു.