അയ്യപ്പൻ വിളക്ക് മഹോത്സവം ധന സമാഹരണം ഉദ്ഘാടനം ചെയ്തു

പയ്യന്നൂർ: അന്നൂർ ശ്രീ അയ്യപ്പ സേവാ സമിതി നവംബർ 29 മുതൽ ഡിസംബർ 2 വരെ നടത്തുന്ന അയ്യപ്പൻ വിളക്ക് മഹോത്സവത്തിനായുള്ള ധനസമാഹരണം ഉദ്ഘാടനം അന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര നടയിൽ നടന്നു.
എൻ പി രാജൻ സ്വാഗതം പറഞ്ഞു. പത്മനാഭൻ മാസ്റ്ററുടെ അധ്യക്ഷതയിൽ സാമ്പത്തിക കമ്മറ്റി ചെയർമാൻ വി ടി വി രാഘവൻ ഉദ്ഘാടനം ചെയ്തു. ഗുരുസ്വാമി കാപ്പാട്ട് ശ്രീധരനിൽ നിന്നും വിഷ്ണുനമ്പൂതിരി ആദ്യ ഫണ്ട് സ്വീകരിച്ചു.
പി പി ശ്രീധരൻ, കളത്തേര കൃഷ്ണൻ, കെ വി ഗോവിന്ദൻ, എ പി രാഘവൻ, പി പി ശ്രീധരൻ
തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. തലേന്നേരി പൂമാലക്കാവ് ക്ഷേത്രം സ്ഥാനികർ,
വിവിധ അയ്യപ്പ മഠം ഭാരവാഹികൾ, ഭക്തജനങ്ങൾ, ക്ഷേത്രം ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജനറൽ കൺവീനർ എ കെ വേണുഗോപാലൻ നന്ദിയും പറഞ്ഞു.