September 17, 2025

ലളിതകലാ അക്കാദമി ആർട്ട്ഗാലറിയിൽ ഫോട്ടോ പ്രദർശനം തുടങ്ങി.

4271c31a-181c-483f-818d-1ae1493ffc1c.jpg

പയ്യന്നൂർ:ആൾ കേരള ഫോട്ടോഗ്രാഫേർസ് അസ്സോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഫോട്ടോ പ്രദർശനം ആരംഭിച്ചു.ആഗസ്റ്റ് 17, 18 തീയ്യതികളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് പ്രദർശന സമയം മഴ കാഴ്ചകൾ എന്ന വിഷയത്തിൽ നടന്ന സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തിൽ ഉൾപ്പെടുത്തിയ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത് .എ കെ പി എ സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് കരേളയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷിജു കെ വി .ഷാജി എം പയ്യന്നൂർ കൃഷ്ണകുമാർ ഇ എം.കൃഷ്ണദാസ് മാധവി എന്നിവർ സംസാരിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger