ബൈക്ക് മോഷണം പ്രതി പിടിയിൽ

കണ്ണൂർ .റോഡരികിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച പ്രതി പിടിയിൽ. വാരം ശാസ്താംകോട്ട ലക്ഷം വീട് കോളനി സ്വദേശിയും പൊടിക്കുണ്ടിൽ താമസക്കാരനുമായ ഷംനാദ് (35) നെയാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്.
പളളിക്കുന്ന് എടച്ചേരിയിലെ കെ.അഭിഷേകിൻ്റെ ഉടമസ്ഥതയിലുള്ള കെ എൽ.13.എച്ച്.2773 നമ്പർ യഹമ എഫ്സെഡ് ബൈക്കാണ് മോഷ്ടിച്ചത് .29 ന് പൊടിക്കുണ്ട് കൊറ്റാളി റോഡിൽ നിർത്തിയിട്ടതായിരുന്നു വൈകുന്നേരമാണ് കാണാതായത്. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിലാണ് പ്രതി ബുധനാഴ്ച പുലർച്ചെ പിടിയിലായത്.