കണ്ണൂർ പയ്യന്നൂരിൽ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ

കണ്ണൂർ : പയ്യന്നൂരിൽ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ. പെരുമ്പ സ്വദേശി ഷഹബാസ് (20), എടാട്ട് സ്വദേശികളായ ഷിജിനാസ് (34), പി പ്രജിത(29) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഇവരിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു. പയ്യന്നൂർ എസ്ഐ യദുകൃഷ്ണനും സംഘവും നടത്തിയ രാത്രികാല പരിശോധനയ്ക്കിടയിലാണ് മൂന്നുപേരെയും പിടികൂടിയത്.
ഇന്നുപുലര്‍ച്ചെ 2.45 മണിയോടെ ദേശീയ പാതയിൽ എടാട്ട് പയ്യന്നൂര്‍ കോളേജ് സ്‌റ്റോപ്പിന് സമീപം വെച്ചാണ് കാറിൽ കടത്തുകയായിരുന്ന 10.265 ഗ്രാം എംഡിഎംഎയുമായി പ്രതികൾ പോലീസ് പിടിയിലായത്. സംശയം തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ നിർത്തിയിട്ടിരുന്ന കാറില്‍നിന്നും പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന മാരക ലഹരി മരുന്നായ എംഡിഎംഎ പിടികൂടിയത്. തൃശൂരുള്ള ഷെഫീഖ് എന്നയാളില്‍നിന്നാണ് എം ഡി എം എ വാങ്ങിയതെന്ന് പ്രതികള്‍ പോലീസിന് മൊഴി നൽകി. കാറില്‍നിന്ന് ലഹരിയുപയോഗത്തിനുള്ള ട്യൂബും ഡിജിറ്റല്‍ ത്രാസും പോലീസ് കണ്ടെടുത്തു. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.