കെ എസ് യു നേതാവിനെ ഇരുമ്പ് വടികൊണ്ട് ആക്രമിച്ച് കാർ തകർത്തു.10 എസ്.എഫ്.ഐ -ഡിവൈഎഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

ചക്കരക്കൽ: കെ.എസ്.യു നേതാവിനെയും പ്രവർത്തകരെയും ഇരുമ്പ് വടികൊണ്ട് മർദ്ദിക്കുകയും കാർ തകർക്കുകയും ചെയ്തുവെന്ന പരാതിയിൽ പത്ത് എസ്.എഫ്.ഐ.-ഡി വൈ എഫ്.ഐ.പ്രവർത്തകർക്കെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തു.കെ.എസ്.യു.ധർമ്മടം മണ്ഡലം വൈസ് പ്രസിഡണ്ട് എരുവട്ടികായലോട് സ്വദേശിഎം.വൈഷ്ണവിൻ്റെ (25) പരാതിയിലാണ് എസ്.എഫ്.ഐ പ്രവർത്തകരായ സൂരജ്, അഞ്ചൽ, അശ്വന്ത് രജിൻ, ദീപേഷ്, എന്നിവർക്കും കണ്ടാലറിയാവുന്ന അഞ്ചു പേർ ഉൾപ്പെടെ പത്ത് പേർക്കെതിരെ പോലീസ് കേസെടുത്തത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.20 മണിക്ക് കാവിൻ മൂലയിൽ അഞ്ചരക്കണ്ടി ഹയർ സെക്കൻ്ററി സ്കൂളിന് മുൻവശ് വെച്ചാണ് സംഭവം. പരാതിക്കാരനെയും കെ എസ് യു പ്രവർത്തകരായ ദേവകുമാർ, സൽമാൻ, അമീൻ, സൗരവ് എന്നിവരെയും തടഞ്ഞുവെച്ച് കൈ കൊണ്ടും ഇരുമ്പ് വടികൊണ്ടും കല്ലുകൊണ്ടും അടിച്ചും കുത്തിയും പരിക്കേൽപ്പിച്ചും സ്കൂൾ പരിസരത്ത് നിർത്തിയിട്ട പരാതിക്കാരൻ്റെ കെ.എൽ.13. എ.ബി.4764 നമ്പർ കാർ തകർത്ത് 80,000 രൂപയുടെ നാശനഷ്ടം വരുത്തി എന്ന പരാതിയിലാണ് കേസെടുത്തത്.പരിക്കേറ്റവർ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.