September 17, 2025

ബ്രിട്ടീഷുകാർ തനത് ആയോധനവീര്യം ഭയന്നു-പത്മശ്രീ എസ്.ആർ.ഡി പ്രസാദ്

505dcddb-9f2a-4ea2-bb76-2e9d9ad2f46b.jpg

കണ്ണൂർ : ബ്രിട്ടീഷ് അധിനിവേശത്തിന്റെ അമ്പതാണ്ടിനിടയിൽ ബ്രിട്ടീഷുകാർക്കെതിരെ പടനയിച്ച പഴശ്ശിരാജാവിന്റെ പോർവീര്യം പേറുന്ന മണ്ണാണിതെന്ന് പത്മശ്രീ എസ്. ആർ.ഡി പ്രസാദ് പറഞ്ഞു. സംസ്ക്കാരസാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സ്മൃതി സന്ധ്യ സംഗീത കലാക്ഷേത്ര ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കളരിപ്പയറ്റെന്ന ആയോധനകലയെ ബ്രിട്ടീഷുകാർ നിരോധിച്ചതായും പറഞ്ഞു. ഡോ.ബാലചന്ദ്രൻ കീഴോത്ത് മുഖ്യപ്രഭാഷണം നടത്തി.സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവർ ഇന്ന് സ്വാതന്ത്ര്യസമര പോരാളികളായി ചമയുന്നതായി ഡോ. ബാലചന്ദ്രൻ കീഴോത്ത് പരിതപിച്ചു. ജില്ലാ ചെയർമാൻ സുരേഷ് കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ എം. പ്രദീപ്കുമാർ പയ്യന്നൂർ, കെ. പ്രമോദ് , ഡിസിസി ജനറൽ സെക്രട്ടറി ടി.ജയകൃഷ്ണൻ, കെ.എൻ ആനന്ദ് നാറാത്ത്, വി.വി വിജയൻ, ഡോ. വി.എ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു .

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger