മാപ്പിളപ്പാട്ട് രംഗത്ത് നിരവധി സംഭാവനകൾ നൽകിയ പ്രശസ്ത ഗായകൻ അബ്ദുൽ സലാം പുഷ്പഗിരി നിര്യാതനായി

തലശ്ശേരി : മാപ്പിളപ്പാട്ട് രംഗത്ത് നിരവധി സംഭാവനകൾ നൽകിയ പ്രശസ്ത ഗായകൻ അബ്ദുൽസലാം പുഷ്പഗിരി (74) നിര്യാതനായി. വിവാഹ വീടുകളിലും ഗൾഫിലും നാട്ടിലുമായി നിരവധി ഗാനമേളകളിൽ പങ്കെടുത്ത സലാം സാമൂഹ്യ- സാംസ്കാരിക – ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിസ്വാർത്ഥ സേവകൻ കൂടിയാണ്. തലശ്ശേരിയിലെ ഗായകരുടെ പട്ടികയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരുപാട് ഗാനങ്ങൾ കൈരളിക്ക് സമ്മാനിച്ച തലശ്ശേരിക്കാരുടെ മനസിൽ സ്ഥാനം നേടിയ ഗായകനാണ്.
പരേതരായ കോളത്തായി ഉസ്മാൻ കുട്ടിയുടെയും കാക്കാറമ്പത്ത് പാത്തൂട്ടിയുടെയും മകനാണ്. ഭാര്യ: കാത്താണ്ടി ലൈല. മക്കൾ: തസ്‌വീർ (മസ്ക്കറ്റ്), ജംഷീദ് (മസ്ക്കറ്റ്),ഷർമിള മനാഫ്, പരേതനായ മിഹ്റാജ്. മരുമകൻ: അബ്ദുൾ മനാഫ്. ഖബറടക്കം സൈദാർ പള്ളി ഖബർസ്ഥാനിൽ ഇന്ന് ഉച്ചയോടെ നടന്നു. സലാം പുഷ്പഗിരിയുടെ നിര്യാണത്തിൽ കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മിറ്റി അനുശോചിച്ചു. പ്രസിഡൻ്റ് തലശ്ശേരി കെ.റഫീഖ്, ചെയർമാൻ സുബൈർ കൊളക്കാടൻ, ജനറൽ സെക്രട്ടറി കോയട്ടി മാളിയേക്കൽ, ട്രഷറർ കെ കെ അഷ്റഫ് എന്നിവർ അനുശോചന യോഗത്തിൽ പങ്കെടുത്തു.