September 17, 2025

വെങ്ങര-മുട്ടം റോഡിൽ ഗതാഗത നിയന്ത്രണം

422f87b2-3739-4454-a70f-d4f41ce64176.jpg

പഴയങ്ങാടി :വെങ്ങര- മുട്ടം റോഡിൽ വെങ്ങര ഗേറ്റ് റയിൽവേ മേൽപാലത്തിന് താഴെ ഇരു ഭാഗത്തും റോഡിൽ അറ്റകുറ്റ പ്രവൃത്തി നടത്തുന്നതിനാൽ ആഗസ്റ്റ് 15 ന് രാവിലെ 8 മണി മുതൽ ഒരു ദിവസം പൂർണമായും ഗതാഗതം നിരോധിച്ചതായി
പൊതുമരാമത്ത് എക്സിക്യൂടീവ് റോഡ്സ് വിഭാഗം എഞ്ചിനിയർ അറിയിച്ചു

പഴയങ്ങാടി ഭാഗത്ത് നിന്നും വെങ്ങര വഴി എട്ടിക്കുളം ഭാഗത്തേക്ക് സർവീസ് നടത്തുന്ന ബസുകൾ വെങ്ങര മുക്ക് വരെ സർവ്വീസ് നടത്തണം.

എട്ടികുളം – മുട്ടം – മൂലക്കീൽ ഭാഗത്ത് നിന്നും പഴയങ്ങാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഇടമ്മൽ – പുതിയങ്ങാടി റോഡ് വഴി പോകണം.

പഴയങ്ങാടിയിൽ നിന്നും മുട്ടം ഭാഗത്തേക്കു വരുന്ന ചെറു വാഹനങ്ങൾ പ്രതിഭ ടാക്കീസ് കക്കാടപ്പുറം -റോഡ് വഴി സർവീസ് നടത്തണമെന്നും
പൊതുമരാമത്ത് റോഡ്സ് വിഭാഗം അറിയിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger