July 12, 2025

മാടായിമഹോത്സവം നാടൻകലാസാംസ്കാരിക സമ്മേളനം നടത്തി

img_5792-1.jpg

പഴയങ്ങാടി :ചോരകലർന്ന ധീരതയും, പുഷ്പാലംകൃതമായ ചരിത്രവുമാണ് നാടൻകലകൾ അവശേഷിപ്പിക്കുന്നതെന്ന്
പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് മാടായി സാംസ്കാരിക സമ്മേളനത്തിൽ പറഞ്ഞു
വിവിധ സംസ്കാരത്തിന്റെ കൂടിചേരൽകൂടിയാണ് മാടായി മഹോത്സവമെന്നും, അതിന്റെ ഭാഗമായി നടക്കുന്ന നാടൻ കലാമേളയുടെയും, പാട്ടുകളുടെയും അവതരണം ചരിത്രത്തിന്റെയും, സംസ്കൃതിയുടെയും വാതായനമാണ് തുറന്നിട്ടുതരുന്നതെന്നും അദ്ദേഹം തുടർന്നു പറഞ്ഞു അഭിപ്രായപ്പെട്ടു.

മാടായി മഹോത്സവത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനത്തിന്റെ രണ്ടാം ഭാഗം ഉൽഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തോടൊപ്പം ആരാധനയുടെയും, സംസ്കാരത്തിന്റെയും ഗുണഗണങ്ങൾ കൂടി തോറ്റംപാട്ടുവഴി പറഞ്ഞുനല്കിയ തെയ്യങ്ങൾ നാടൻപാട്ടുകളിലൂടെ ചോരകലർന്ന ധീരതയും, പുഷ്പാലംകൃതമായ ചരിത്രവുമാണ് ഭാവിതലമുറകൾക്കായി അവശേഷിപ്പിച്ചതെന്നും പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് ഉദ്ബോധിപ്പിച്ചു.
മാടായി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ് സൺ എസ്.കെ.പി.വാഹിദ അധ്യക്ഷത വഹിച്ചു. നാടൻകലാ സാംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി പ്രൊഫ:ബി.മുഹമ്മദ് അഹമ്മദ്, താഹ മാടായി, കെ.പി.കെ.വെങ്ങര, അബ്ദുൾ ഗഫൂര്‍ മാട്ടൂൽ എന്നിവരെ ആദരിച്ചു.
മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരൻ, മോഹനന്‍ കക്കോപ്രവൻ, അബ്ദുള്‍ ഗഫൂർ മാട്ടൂല്‍, കെ.വി.മുഹമ്മദ് റിയാസ്, എം.പി.പുഷ്പകുമാരി
എന്നിവരും ആദരവ് ഏറ്റുവാങ്ങിയ വ്യക്തിത്വങ്ങളും സംസാരിച്ചു.

(കമാൽ റഫീഖ് )

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger