മാതമംഗലത്ത് എസ്എഫ്ഐ-കെഎസ് യു സംഘര്‍ഷം: 20 പേര്‍ക്കെതിരെ കേസ്

പെരിങ്ങോം:മാതമംഗലം സ്‌കൂളിൽ എസ്എഫ്‌ഐ- കെഎസ് യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ പെരിങ്ങോം പോലീസ് ഇരു വിഭാഗത്തിൻ്റെയും പരാതിയിൽ 20 പേര്‍ക്കെതിരെ കേസെടുത്തു. മാത്തില്‍ ആലപ്പടമ്പിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ പി.ഉണ്ണിക്കണ്ണന്റെ പരാതിയില്‍ ഒന്‍പത് കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരേയും പെരിങ്ങോം ഖാദിക്ക് സമീപത്തെ കെഎസ് യു പ്രവര്‍ത്തകന്‍ ചാള്‍സ് സണ്ണിയുടെ പരാതിയില്‍ 11 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേയുമാണ് കേസെടുത്തത്.
തന്നേയും കൂടെയുണ്ടായിരുന്ന ഹരികൃഷ്ണന്‍, ഗോപികൃഷ്ണന്‍, ഹാസിക് എന്നിവരെ കെഎസ് യുക്കാര്‍ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചുവെന്നാണ് ഉണ്ണികൃഷ്ണന്റെ പരാതി. ഈ പരാതിയില്‍ നവനീത് ഷാജി, ചാള്‍സ്, സക്കീര്‍, ആകാശ് ഭാസ്‌കര്‍, സനോജ് തുടങ്ങി ഒന്‍പത് കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസെടുത്തത്.
തന്നേയും കൂടെയുണ്ടായിരുന്ന നവനീത്ഷാജി, ആകാശ് ഭാസ്‌കര്‍, മഞ്ജുഷ, ഷനോജ് എന്നിവരെ മരവടികൊണ്ടും കല്ലുകൊണ്ടും ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായാണ് കെഎസ് യു പ്രവര്‍ത്തകനായ ചാള്‍സ് സണ്ണിയുടെ പരാതി. ഈ പരാതിയിലാണ് ഷഹബാസ്, അനന്ദു, അമര്‍ജിത്ത്, ഉണ്ണിക്കണ്ണന്‍, ഗോപീകൃഷ്ണന്‍ തുടങ്ങിയ 11 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ യുമാണ് കേസെടുത്തത്.