ഹിരോഷിമ-നാഗസാക്കി ദിനം : കൂടാളി എച്ച്എസ്എസിൽ യുദ്ധവിരുദ്ധ സന്ദേശം

കൂടാളി:
ആ കറുത്ത ദിനങ്ങളുടെ ഓർമ പുതുക്കിക്കൊണ്ട്, കൂടാളി ഹയർ സെക്കൻഡറി സ്കൂളിലെ റോവർ & റേഞ്ചർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഹിരോഷിമ-നാഗസാക്കി ദിനം ആചരിച്ചു.
പ്രോഗ്രാമിന്റെ ഉദ്ഘാടന ചടങ്ങിൽ പി പി ബാലകൃഷ്ണൻ (റിട്ട. ഓണററി ലെഫ്റ്റനന്റ്, ഇന്ത്യൻ നേവി) മുഖ്യാതിഥിയായി പങ്കെടുത്ത് ഫ്ലാഗ് ഓഫ് ചെയ്തു.
അടുത്തതായി, ഡോക്യുമെന്ററി പ്രസന്റേഷൻ, “No War Campaign” ഒപ്പുശേഖരണം, യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നീ പരിപാടികൾ വിദ്യാർത്ഥികൾ സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ കെ ടി റീന ഭാസ്കർ, മുഖ്യാതിഥിയെ പൊന്നാടയണിയിച്ച് ആദരിച്ചു. അധ്യാപകരായ മനീഷ് സി, ഉണ്ണികൃഷ്ണൻ ടി, ജോയിന്റ് സ്റ്റാഫ് സെക്രട്ടറി രേഖ കെ, രമ്യ സി, ശരത് പ്രഭാത് എന്നിവർ ചടങ്ങിൽ സാന്നിധ്യപ്പെട്ടു.
റോവർ സ്കൗട്ട് ലീഡർ നിതീഷ് ഒ വി, റേഞ്ച്ർ ലീഡർ വിനീത കെ ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.