10, 125 പാക്കറ്റ് പാൻ മസാല ശേഖരവുമായി രണ്ടു പേർ പിടിയിൽ
ബേഡകം. കാറിൽ കടത്തുകയായിരുന്നവൻ നിരോധിത പുകയില ഉൽപന്ന ശേഖരവുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. അഡൂർ സാമ കൊച്ചിയിലെ മാരിപ്പടപ്പ് ഹൗസിലെ അബ്ദുൾ റഹ്മാൻ (60),ബന്തടുക്കയിലെ പി.കെ.അഷറഫ് (42) എന്നിവരെയാണ് ബന്തടുക്ക റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. പി. ഷഹബാസ് അഹമ്മദും സംഘവും പിടികൂടിയത്. തിങ്കളാഴ്ച രാത്രി 10 മണിക്ക് ബന്തടുക്ക സുള്ള്യ അന്തർ സംസ്ഥാന റോഡിൽ കണ്ണാടി തോട് വെച്ചാണ് വാഹന പരിശോധനക്കിടെ കെ. എൽ .14.വി. 9159 നമ്പർ കാറിൽ കടത്തുകയായിരുന്ന ചാക്കിൽ നിറച്ച 10, 125 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടിയത്. തുടർന്ന് പ്രതികളെയും തൊണ്ടിമുതലുകളും ബേഡകം പോലീസിന് കൈമാറുകയായിരുന്നു കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
