ലോട്ടറിയുടെ മറവിൽ മൂന്നക്ക ലോട്ടറി ചൂതാട്ടം ; ഒരാൾ അറസ്റ്റിൽ
കാഞ്ഞങ്ങാട്. സംസ്ഥാന ലോട്ടറി ടിക്കറ്റിൻ്റെ മറവിൽ മൂന്നക്കലോട്ടറി ടിക്കറ്റ് ചൂതാട്ടത്തിനിടെ പ്രതി അറസ്റ്റിൽ .കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ ടി.ഷിജു (37) വിനെയാണ് എസ്.ഐ.വി.മോഹനനും സംഘവും അറസ്റ്റു ചെയ്തത്.വ്യാഴാഴ്ച വൈകുന്നേരം പടന്നക്കാട് വെച്ചാണ് മൊബൈൽ ഫോണും തുണ്ടുകടലാസും ഉപയോഗിച്ച് മൂന്നക്കലോട്ടറി ചൂതാട്ടത്തിനിടെ ഇയാൾപോലീസ് പിടിയിലായത്.പ്രതിയിൽ നിന്നും 4,880 രൂപയും രണ്ടുമൊബൈൽ ഫോണുകളും തുണ്ടു കടലാസുകളും പോലീസ് പിടിച്ചെടുത്തു. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.
