LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

കോൺഗ്രസിൽ നിന്ന് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കി

img_0789.jpg
Spread the love

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ആരോപണവിഷയനായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കോൺഗ്രസ് പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കി. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ പുറത്താക്കൽ ഉത്തരവ് അറിയിച്ചു.

യുവതി നേരിട്ടെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതോടെയാണ് രാഹുലിനെ പാർട്ടിയിൽനിന്ന് നീക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയം പാർട്ടിയെ പ്രതിരോധത്തിലാക്കിയതും പുറത്താക്കലിന് കാരണം ആയി. തീരുമാനം ഹൈക്കമാൻഡിന്റെ അനുമതിയോടെ നടപ്പാക്കി.

ഇതിനിടെ, തിരുവനന്തപുരത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രാഥമികമായി ശക്തമായ തെളിവുകൾ ഉള്ളതിനാൽ അറസ്റ്റ് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ എട്ട് ദിവസമായി രാഹുൽ ഒളിവിലാണ്.

വലിയമല പൊലീസ് രജിസ്റ്റർ ചെയ്ത് നേമം പൊലീസിന് കൈമാറിയ കേസിൽ ബലാത്സംഗം, നിർബന്ധിതഭ്രൂണഹത്യ, ക്രൂരമർദനം, ഐ.ടി. ആക്ട് ലംഘനം തുടങ്ങി ഗൗരവമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. യുവതിയുമായുള്ള ബന്ധം ഇരുവരുടെയും സമ്മതപ്രകാരമാണെന്നും ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും രാഹുൽ വാദിച്ചിരുന്നുവെങ്കിലും അന്വേഷണസംഘം ശക്തമായ തെളിവുകൾ കോടതിയിൽ സമർപ്പിച്ചിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!