ശബരിമലതീർത്ഥാടകർ സഞ്ചരിച്ച ബസ്മറിഞ്ഞ് ഒരുമരണം 40 പേർക്ക്പരിക്ക്
കാഞ്ഞങ്ങാട് : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു 40 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. കർണ്ണാടക മൈസൂർ കെ.ആർ നഗറിലെ ഹരീഷ് (36) ആണ് മരിച്ചത്. മലയോര ഹൈവെയിലെ കാറ്റാംകവലയിലാണ് അപകടമുണ്ടായത്. .കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ് കാറ്റാം കവലയിലെത്തപ്പോൾ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.ഇന്ന് വൈകീട്ടാണ് അപകടം.പരിക്കേറ്റവരെപി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
