മാരക ലഹരി മരുന്നായ 13.394 ഗ്രാം എംഡിഎം എ യുമായി യുവാവ് പിടിയിൽ
കാസറഗോഡ് : വില്പനക്കായി സൂക്ഷിച്ച 13.394 ഗ്രാം മാരക ലഹരി മരുന്നായ എംഡിഎം എ യുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ദക്ഷിണകർണ്ണാടക പിലിക്കൂർ സ്വദേശിയും മഞ്ചേശ്വരം റെയിൽവേസ്റ്റേഷന് സമീപം വാടക ക്വാട്ടേർസിൽ താമസിക്കുന്ന ബി എം ഇസ്മായിലിനെ (37) യാണ് കാസർഗോഡ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻ്റ്ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ജെ. ജോസഫും സംഘവും അറസ്റ്റു ചെയ്തത്. ഇന്ന് പുലർച്ചെ 1.20 മണിയോടെയാണ് മാരകലഹരിമരുന്നായ 13.394 ഗ്രാം എം ഡി എം എയുമായി യുവാവിനെ പിടികൂടിയത്. റെയ്ഡിൽ അസിസ്റ്റൻറ്എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് )സി കെ വി സുരേഷ്, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ് )പ്രജിത്ത് കെ ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജിത്ത് വി വി, ബന്തടുക്ക റെയിഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേശൻ കെ,ജോബി കെ പി എന്നിവരാണ് ഉണ്ടായിരുന്നത്. എക്സൈസ് കെമു യൂണിറ്റിലെ പ്രിവന്റിവ് ഓഫീസർമാരായ ഏ ബി അബ്ദുള്ള, ജിജിൻ എം വി, സിവിൽ എക്സൈസ് ഓഫീസർ സുബിൻ ഫിലിപ്പ് എന്നിവരും എക്സൈസ് സംഘത്തെ സഹായിച്ചു.
