1.312 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ കൂട്ടു പ്രതി രക്ഷപ്പെട്ടു.
ബദിയടുക്ക: ഓട്ടോയിൽ കടത്തുകയായിരുന്ന ഒരു കിലോ 312 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ കൂട്ടു പ്രതി ഓടി രക്ഷപ്പെട്ടു. പുത്തിഗെ അംഗടി മൊഗർ സ്വദേശി പി.എം റിഫായി (42) യെയാണ് എസ്.ഐ.ടി. അഖിലും സംഘവും അറസ്റ്റു ചെയ്തത്.
കാസറഗോഡ് നീർച്ചാൽ സ്വദേശി ബി.എം. സഹദ് പോലീസിനെ കണ്ട് ഓട്ടോയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11.35 മണിക്ക് നെക്രാജെ ചർളടുക്ക ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് കെ.എൽ. 14. എം. 8036 നമ്പർ ഓട്ടോയിൽ കടത്തുക യായിരുന്ന 1.312 കിലോഗ്രാം കഞ്ചാവു ശേഖരവുമായി യുവാവിനെ പോലീസ് പിടികൂടിയത്. ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടു പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.
