LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളതെന്ന് പ്രധാനമന്ത്രി, എട്ട് കരാറുകളിൽ ഒപ്പുവെച്ച് ഇരു രാജ്യങ്ങളും

img_1026.jpg
Spread the love

ന്യൂഡൽഹി: ഇന്ത്യ–റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം “ഇരട്ട താരകം പോലെയുള്ള ആഴമുള്ളതും അപ്രതിഭതവുമായ ബന്ധമാണ്” എന്ന് മോദി പറഞ്ഞു.

ഹൈദരാബാദ് ഹൗസിൽ നടന്ന വാർഷിക ഉച്ചകോടിയും ഉഭയകക്ഷി ചർച്ചകളും തുടർന്നാണ് മോദിയും പുടിനും സംയുക്ത വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. റഷ്യ–യുക്രെയ്ൻ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്നും ഇതിന് ഇന്ത്യയ്ക്കുള്ള സഹായം തുടരുമെന്നും മോദി വ്യക്തമാക്കി.

എട്ട് കരാറുകളിൽ ഒപ്പുവെച്ചു

വിവിധ മേഖലകളിലായി ആകെ 8 കരാറുകളാണ് ഇന്ത്യയും റഷ്യയും ഒപ്പുവെച്ചത്.

പ്രധാന കരാറുകൾ:

തൊഴിലും കുടിയേറ്റവുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങൾ ആരോഗ്യ രംഗത്തെ സഹകരണം ഷിപ്പിംഗ് മേഖലയിൽ കരാർ ഇന്ത്യ റഷ്യയിൽ നിന്നും കൂടുതൽ രാസവളം വാങ്ങും 2030 വരെ സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്ക് ധാരണ സ്വതന്ത്ര വ്യാപാര കരാറിനുള്ള നടപടി മുന്നോട്ടു യൂറിയയുടെ സംയുക്ത ഉൽപാദനം സൈനികേതര ആണവോർജ്ജ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കൽ

പുടിൻ: “മോദി എന്റെ അടുത്ത സുഹൃത്ത്”

ഇന്ത്യ നൽകിയ ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞ പുടിൻ, മോദിയെ “എന്റെ അടുത്ത സുഹൃത്ത്” എന്ന് വിശേഷിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ, സാമ്പത്തിക, സൈനിക മേഖലകളിലട്ടുക്കൂടി സഹകരണം ശക്തപ്പെടുത്തുമെന്നും പുടിൻ പറഞ്ഞു.

കൂടംകുളം ആണവ നിലയം പൂർത്തിയാക്കാൻ റഷ്യ സഹായിക്കും ചെറു ആണവ റിയാക്ടറുകൾ നിർമ്മിക്കാൻ സഹകരണം വർദ്ധിപ്പിക്കും റഷ്യൻ ടിവി ചാനൽ ഇന്ത്യയിൽ പ്രക്ഷേപണം ആരംഭിക്കുന്നു

ഇത് രണ്ട് രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!