സൈബർ തട്ടിപ്പ് ഗൃഹനാഥൻ്റെ 42, 41000 തട്ടിയെടുത്തു

കാസറഗോഡ്: ഓൺലൈൻ ട്രേഡിംഗിൽ ഗൃഹനാഥൻ്റെ 42,41,000 രൂപ തട്ടിയെടുത്തു പരാതിയിൽ സൈബർ പോലീസ് കേസെടുത്തു. അംഗഡി മൊഗർ ഖത്തീബ് മൻസിലിൽ ചാക്കട്ടമ്മൽ അബൂബക്കറിൻ്റെ (73)പണമാണ് തട്ടിയെടുത്തത്. ഓൺലൈൻ ട്രേഡിംഗിൽ ലാഭവിഹിതമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ധനി – ടിആർഡി ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ച ശേഷം ഇക്കഴിഞ്ഞ ഏപ്രിൽ 4 മുതൽ 21 വരെയുള്ള കാലയളവിൽ പ്രതിയുടെവിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിച്ച ശേഷം നിക്ഷേപതുകയായ42, 41000 രൂപ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.