നിപ: യുവാവിന്‍റെ നിലയില്‍ പുരോഗതി, രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്തു

നിപ സംശയിച്ച്‌ കളമശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന അഞ്ച് രോഗികളില്‍ രണ്ടു പേരെ ഡിസ്ചാര്‍ജ് ചെയ്തു. പുതുതായി മൂന്നു പേരെ പ്രവേശിപ്പിച്ചു. ഐസൊലേഷന്‍ വാര്‍ഡിലുള്ളവരുടെ എണ്ണം ആറായി.എറണാകുളം മെഡിക്കല്‍ കോളേജില്‍ ഇന്ന് പരിശോധിച്ച 10 സാമ്ബിളുകളുടെയും ഫലം നെഗറ്റീവാണ്. നിപ ബാധിച്ച യുവാവിന്റെ നില തൃപ്തികരമായി തുടരുകയാണ്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഒരാളെക്കൂടി ഇന്ന് നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ സമ്പര്‍ക്ക ലിസ്റ്റിലുള്ളവരുടെ എണ്ണം 330 ആയി. ഇവരിലാര്‍ക്കും തന്നെ രോഗലക്ഷണമില്ല. എല്ലാവരുടെയും ആരോഗ്യനില തൃപ്തി​കരമാണ്.ഇവരില്‍ 33 പേരെ ഇന്ന് വൈകീട്ട് നിരീക്ഷണപ്പട്ടികയില്‍ നിന്നൊഴിവാക്കും. സമ്പര്‍ക്കമുണ്ടായിരുന്നവരില്‍ രോഗലക്ഷണം പ്രകടമാകാന്‍ വിദൂര സാധ്യതയെങ്കിലും ഉണ്ടായിരുന്ന ഒമ്പതു പേരുടെ പരിശോധന ഫലവും നെഗറ്റീവാണ്.

Advertisements

പകർച്ചവ്യാധി ; ഇന്നും നാളെയും ശുചീകരണം

മഴയ്ക്ക് മുന്നോടിയായി പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും വിപുലമായ ശുചീകരണം നടക്കും.’ആരോഗ്യജാഗ്രത’ ‘പ്രതിദിനം പ്രതിരോധം’ എന്ന ആശയം നടപ്പാക്കുകയും പകർച്ചവ്യാധികൾക്കെതിരേ ജനകീയ പ്രതിരോധം തീർക്കുകയാണ് ലക്‌ഷ്യം.ശുചീകരണ യജ്ഞത്തിന്‍റെ ജില്ലാതല ഉദ്ഘാടനം കളക്ട്രേറ്റ് പരിസരം ശുചീകരിച്ച് തുടങ്ങി.എലിപ്പനി,മഞ്ഞപ്പിത്തം,മലമ്പനി,ഡെങ്കിപ്പനി,ഉൾപ്പെടെയുള്ള രോഗങ്ങൾ തടയുന്നതിനായി വിവിധപരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്.

കണ്ണൂർ പൊടിക്കുണ്ട് സ്വദേശി മംഗലാപുരം യൂനിറ്റി ആശുപത്രിയിൽ ഡിസ്ചാർജ്ജ് പറഞ്ഞ് ഒരു മാസമായിട്ടും പണം അടക്കാനാവാതെ കാരുണ്യമതികളുടെ കനിവ് തേടുന്നു

കണ്ണൂർ പൊടിക്കുണ്ട് താമസിക്കുന്ന കുഞ്ഞുമോൻ പി.കെ ഇപ്പോൾ മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലിൽ ബിപി കൂടി ബ്രയിനിൽ വെയ്ൻ കട്ട്‌ ആയി അബോധവസ്ഥയിൽ 5/01/2019 മുതൽ ഒന്നര മാസത്തോളം വെന്റിലേറ്ററിൽ ആയിരുന്നു. ഇതുവരെ 8 ലക്ഷത്തിലധികം രൂപ ചിലവായി ഇനി നാട്ടിൽ കൊണ്ടുവന്നു തുടർ ചികിത്സ നടത്താനെ ആവു, 20/03/2019നു ഡിസ്ചാർജ് പറഞ്ഞു, 7 ലക്ഷത്തിലധികം രൂപവേണം ഡിസ്ചാർജ് ചെയ്യാൻ, ഇടത് ഭാഗം മുഴുവൻ ചലനശേഷി നഷ്ടപെട്ട ഇദ്ദേഹത്തെ കണ്ണൂരിലെ ആയുർവേദഹോസ്പിറ്റലിലേക്ക് മാറ്റാനാണ് ഡോക്ടറുടെ അഭിപ്രായം, ഡിസ്ചാർജ് തുക അടക്കാനാവാതെ നിസ്സഹായ അവസ്ഥയിൽ ആണ് കുടുംമ്പം. ദയവുചെയ്ത് ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു കൊണ്ടു വരാൻ സഹായിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. (കുഞ്ഞുമോൻ. P. K
M. R. No. 185246,
Bed No. 211,യൂണിറ്റി ഹോസ്പിറ്റൽ, മംഗലാപുരം )
LIJA.A.M Account no.0657053000005688 IFSC. SIBL0000657.
South Indian bank south bazar branch kannur.
Ph. ഭാര്യ: 9633802965
ബന്ധു: 8075222157,

സൂര്യാഘാതം മുന്നറിയിപ്പ്; ജില്ലയില്‍ മാര്‍ച്ച് 26 വരെ ഉയര്‍ന്ന താപനില

കണ്ണൂർ : ജില്ലയില്‍ മാര്‍ച്ച് 26 വരെ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.

നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കയ്യില്‍ കരുതുക, രോഗങ്ങള്‍ ഉള്ളവര്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് മണിവരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക, പരമാവധി ശുദ്ധജലം കുടിക്കുക, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക, അയഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന സ്‌കൂളുകള്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് മണിവരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.

വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് തൊഴില്‍ദാതാക്കള്‍ പാലിക്കേണ്ടതാണെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഈ മുന്നറിയിപ്പ് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും കലാവസ്ഥാവകുപ്പ് അറിയിച്ചു.

മാർച്ച്‌ രണ്ടാം വെള്ളി: ഇന്ന് ലോക ഉറക്ക ദിനം

ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക് പോവുകയും വ്യക്തി അചേഷ്ടനാവുകയും,തന്റെ പരിസരങ്ങളെ മറക്കുകയും ചെയ്യുന്ന അവസ്ഥക്കാണ്‌ ഉറക്കം എന്ന് പറയുന്നത്. മനസ്സിനും ശരീരത്തിനും ഒരുപോലെ അനുപേക്ഷണീയമായ ഒരു ജീവധർമ്മ പ്രക്രിയയാണ് ഉറക്കം. ക്ഷീണം മാറ്റി ഉന്മേഷം നൽകുന്ന ഒരു ഉപാധി എന്ന നിലക്ക്‌ ഉറക്കത്തിനുള്ള സ്ഥാനം അദ്വീതീയമാണ്. ജന്തുലോകത്തിലെ സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ,മത്സ്യങ്ങൾ എന്നിവയെല്ലാം ഉറങ്ങാറുണ്ട്. ഉറക്കം ജന്തുക്കളിൽ അവയുടെ നിലനില്പ്പിന്നത്യാവശ്യമായ ഒരു പ്രക്രിയയാണെന്നാണ്‌ പഠനങ്ങൾ പറയുന്നത്. ഇതിന്റെ ആവശ്യം അപൂർണ്ണമായി മാത്രമേ മനസ്സിലാക്കിയിട്ടുള്ളൂ . കൂടുതൽ പഠനങ്ങൾ ഈ വിഷയത്തിൽ ആവശ്യമാണ്‌.

ഒരു കുട്ടി ഉറങ്ങുന്നു
ഉറങ്ങുമ്പോൾ ശ്വാസോച്ഛാസം, ഹൃദയമിടിപ്പ്, ശരീരഊഷ്മാവ്, രക്തസമ്മർദ്ദം എന്നിവ ഉണർന്നിരിക്കുന്ന സമയത്തതിനേക്കാൾ കുറവായിരിക്കും. ജീവി ഉണർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ രക്തത്തിലെ കാൽസ്യത്തിന്റെ അളവ് കൂടുന്നു. ഉറങ്ങുമ്പോഴാണ് അത് കുറയുന്നത്“`

*ഉറക്കത്തിന്റെ രണ്ടു ദശകൾ*

“`ഉറക്കത്തോടു ചേർന്ന്‌ രണ്ടു തരം വൈദ്യുത പ്രവർത്തനങ്ങളാണ് മസ്‌തിഷ്‌കത്തിൽ നടക്കുന്നത്‌. അവ താഴെ പറയുന്നു

ദ്രുത ദൃഷ്ടിചലന ദശ ,(rapid eye movement (REM) )
ദൃഷ്ടിചലന വിഹീനദശ (non-rapid eye movement (NREM) )
ഇവ രണ്ടും സാധാരണനിലയിൽ തൊണ്ണൂറു മുതൽ 110 വരെ മിനിറ്റിടവിട്ട്‌ മാറിമാറി വരുന്നു.

ഇവയിൽ ദ്രുതദൃഷ്ടി ചലനദശയ്ക്ക്‌ അമിത പ്രാധാന്യമുണ്ട്‌. സ്വപ്നങ്ങളും അതിനൊപ്പമുള്ള ശാരീരികമാനസിക ചേഷ്ടകളും സംഭവിക്കുന്നത് ഈ ദശയിലാണ്. പുരുഷന്മാർക്കുണ്ടാകുന്ന നൈസർഗ്ഗിക ലൈംഗികോദ്ധാരണം ഈ ദശയുടെ ഒരു പ്രത്യേകതയാണ്.

എന്നാൽ ദൃഷ്ടീ ചലന വിഹീനദശ താരതമ്യേന ഗാഢനിദ്രയുടെ ഭാഗമാണ്. സ്വപ്നാടനം പോലുള്ള സങ്കീർണ്ണ പ്രവർത്തനങ്ങൾ ഈ ദശയിൽ ഉണ്ടാകും.

രാത്രിയിൽ ഏഴു മണിക്കൂർ ഉറങ്ങുന്നത് തലച്ചോറിനെ വാർധക്യത്തിൽനിന്ന് രക്ഷിക്കുമെന്ന് പുതിയ ഗവേഷണ റിപ്പോർട്ട്. ഉറക്കത്തെ ഏഴു മണിക്കൂറായി ക്രമപ്പെടുത്തുന്നതുവഴി തലച്ചോറിന്റെ യുവത്വം രണ്ടു വർഷംകൂടി നിലനിർത്താമെന്നാണ് അമേരിക്കൻ ഗവേഷകർ പറയുന്നത്. ഒമ്പതു മണിക്കൂറോളം ഉറങ്ങുന്നവർക്കും അഞ്ചു മണിക്കൂറിൽ കുറവ് ഉറങ്ങുന്നവർക്കും ഓർമയുടെയും ശ്രദ്ധയുടെയും പ്രശ്നങ്ങളുണ്ടാകുമെന്നാണ് ഗവേഷണഫലം. എഴുപതു വയസ്സുള്ള 15,000 സ്ത്രീകളിലാണ് അഞ്ചു വർഷത്തോളം നീണ്ട നിരീക്ഷണം നടത്തിയത്്. ഓർമയും ശ്രദ്ധയും അളക്കാനുള്ള ടെസ്റ്റുകൾ എല്ലാവരിലും കൂടെക്കൂടെ നടത്തി. ഒമ്പതു മണിക്കൂറോ അതിലേറെയോ അഞ്ചു മണിക്കൂറിൽ താഴെയോ ഉറങ്ങുന്നവരേക്കാൾ നന്നായി പ്രതികരിച്ചത് ഏഴു മണിക്കൂർ ഉറങ്ങുന്നവരുടെ തലച്ചോറാണ്. ഉറക്കത്തിലെ കൃത്യതയില്ലായ്മ വാർധക്യത്തോടടുത്തവരിൽ അൽഷൈമേഴ്സ് പോലുള്ള രോഗങ്ങളുടെ സാധ്യത കൂട്ടുന്നു. കൃത്യതയാർന്ന ഉറക്കം, ഭക്ഷണം, വ്യായാമം എന്നിവ ശരീരത്തിനു ഗുണം ചെയ്യുമെന്നു തന്നെയാണ് ഈ കണ്ടെത്തലും ആവർത്തിക്കുന്നത്. ഏഴു മണിക്കൂറിലേറെയുള്ള ഉറക്കം ഭാരം കൂട്ടാനും ഹൃദയരോഗങ്ങൾക്കും പ്രമേഹത്തിനും കാരണമാകുമെന്നായിരുന്നു നേരത്തെയുള്ള ഒരു ഗവേഷണഫലം.“`

_*ഉറക്കത്തിന്റെ ഉറവിടം*_

“`ഉറക്കത്തിൽ നടക്കുന്ന സജീവ പ്രവർത്തനങ്ങൾ മസ്‌തിഷ്‌ക തണ്ടിലും “ഡയൽ കെ ഫലോൺ“എന്ന ഭാഗത്തുള്ള സിരാതന്തുക്കളിലുമാണ് കേന്ദ്രികരിച്ചിരിക്കുന്നത്‌. ഇ.ഇ.ജി ഇത്‌ തെളിയിക്കുന്നു.

നിദ്രയിലെ അവസ്ഥാ വിശേഷങ്ങൾ
സ്വപ്നാടനം, സ്വപ്നസംഭാഷണം, പേടിസ്വപ്നങ്ങൾ, നിദ്രാധിക്യം, നിദ്രാലസ്യം എന്നിവ ഈ അവസ്ഥകളില്പെടുത്താം.“`

*സ്വപ്നാടനം*

“`മാംസപേശികളുടെയും കൈകാലുകളുടെയും സംഘടിത പ്രവർത്തനം നിയന്ത്രിക്കുന്ന ശിരോകേന്ദ്രങ്ങളും മാനസിക പ്രവർത്തനങ്ങളുടെയും ഉണർവിന്റേയും മസ്തിഷ്ക്ക കേന്ദ്രങ്ങളും, തമ്മിലുള്ള വിയോജിപ്പാണ് ഗാഡനിദ്രയിൽ നടക്കുന്ന സ്വപ്നാടനത്തിന് കാരണമായി പറയുന്നത്‌. സ്വപ്നാടനക്കാരിൽ ഭൂരിഭാഗവും കുട്ടികളാണെങ്കിലും, അപൂർവമായി മുതിർന്നവരിലും ഈ ശീലം കാണാറുണ്ട്‌. ദൃഷ്ടീചലന വിഹീനദശയെന്നു വിശേഷിപ്പിച്ച ഗാഡനിദ്രയിലാണ് ഈ പ്രക്രിയ നടക്കുന്നത്.“`

_*ഉറക്കമില്ലായ്‌മ-കാരണങ്ങൾ*_

“`മാനസിക അസ്വാസ്ഥ്യങ്ങൾ–ഉൽക്കണ്ഠ, ലൈംഗികാവേശം, രോഗഭീതി, വിഷാദരോഗം.
പരിസരമായി ബന്ധപ്പെട്ടവ–ദീപ ശബ്ദ കലുഷിതമായ പരിസരങ്ങൾ, ആൾത്തിരക്ക്‌, അസുഖകരമായ കിടക്കയും കിടപ്പറയും.
അമിത സ്വപ്നവും പേടിസ്വപ്നങ്ങളും.
ഔഷധങ്ങൾ–പല ഔഷധങ്ങളും നിദ്രയെ സാരമായി ബാധിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്‌.

സ്ത്രീ ശാക്തീകരണ സന്ദേശം വിളിച്ചോതി ബ്ലഡ്‌ ഡോണേഴ്സ് കേരള കണ്ണൂർ വനിത വിഭാഗം ബി.ഡി.കെ എയിഞ്ചൽസ് രക്ത ദാന ക്യാമ്പുകൾ സംഘടിപ്പിച്ചു

കണ്ണൂർ: അന്തരാഷ്ട്ര വനിത ദിനമായ മാർച്ച്‌ എട്ടിന് വനിത ദിനത്തിന്റെ സന്ദേശവുമായി സന്നദ്ധ രക്തദാന – ജീവ കാരുണ്യ സംഘടന ആയ ബ്ലഡ്‌ ഡോണേഴ്സ് കേരളയുടെ വനിത വിഭാഗമായ ബി.ഡി.കെ എയിഞ്ചൽസ് കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വനിതകൾക്ക് മാത്രമായി സന്നദ്ധ രക്തദാന ക്യാമ്പ്കളും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു കണ്ണൂർ, തലശേരി, കടന്നപള്ളി എന്നിവിടങ്ങളിൽ ആണ് ക്യാമ്പ് സംഘടിപ്പിച്ചത് സമൂഹത്തിലെ വിവിധ തുറകളിൽപെട്ട നിരവധി വനിതകൾ രക്ത ദാനത്തിൽ പങ്കാളികളായി
കണ്ണൂർ കോളേജ് ഓഫ് കോമേഴ്സിൽ കോളേജ് ഓഫ് കോമേഴ്‌സ് ന്റെയും കണ്ണൂർ ജില്ല സോണൽ ബ്ലഡ്‌ ബാങ്കിന്റയും സഹകരണത്തോടെ നടന്ന പരിപാടി കോളേജ് ഓഫ് കോമേഴ്‌സ് പ്രിൻസിപ്പൽ ശ്രീമതി Dr. Prof. വിജയമ്മ നായരുടെ അദ്ധ്യക്ഷതയിൽ വിമൻസ് പ്രൊട്ടക്ഷൻ ഓഫീസർ ശ്രീമതി പി. സുലജ ഉദ്ഘാടനം ചെയ്തു ബ്ലഡ്‌ ഡോണേഴ്സ് കേരള കണ്ണൂർ എക്സിക്യൂട്ടീവ് മെമ്പർ കുമാരി അഗസ്ത്യ ദേവി സ്വാഗതവും ബി ഡി കെ എയ്ഞ്ചൽസ് കോഓർഡിനേറ്റർ കുമാരി ഡയാന എലിസബത്ത് നന്ദിയും പറഞ്ഞു ജില്ല ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രീമതി കെ വി ശഹീദാ, ശ്രീമതി സുലേഖ രവീന്ദ്രൻ എന്നിവർ സംസാരിച്ചു
ചടങ്ങിൽ കണ്ണൂരിലെ സാമൂഹ്യ പ്രവർത്തകയും കോഴിക്കോട് വനിതക്ഷേമ ഓഫീസറുമായ ശ്രീമതി പി എം സൂര്യ, സാമൂഹ്യ പ്രവർത്തകയും കോളേജ് ഓഫ് കോമേഴ്‌സ് അദ്ധ്യപികയുമായ ശ്രീമതി ഭവ്യ വി കെ, സന്നദ്ധ രക്തദാതാവായ കുമാരി നിഖില കെ എം (വിദ്യാർത്ഥിനി കോളേജ് ഓഫ് കോമേഴ്‌സ്) എന്നിവരെ ആദരിച്ചു കോളേജ് ഓഫ് കോമേഴ്‌സ് വിദ്യാർത്ഥിനികളും വനിതകളും രക്തദാനത്തിൽ പങ്കാളികളായി

തലശ്ശേരി ഗവണ്മെന്റ് ബ്രണ്ണൻ കോളേജ് ഓഫ് എഡ്യൂക്കേഷൻ ഹാളിൽ മലബാർ കാൻസർ സെന്റർ ബ്ലഡ്‌ ബാങ്കിന്റ സഹകരണത്തോടെ നടന്ന ക്യാമ്പ് തലശ്ശേരി ഗവണ്മെന്റ് ബ്രണ്ണൻ കോളേജ് ഓഫ് എഡ്യൂക്കേഷൻ പ്രിൻസിപ്പൾ ഇൻ ചാർജ് Dr. ജയശ്രീ ടി കെ യുടെ അദ്ധ്യക്ഷതയിൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജ് ശ്രീമതി ഇന്ദിര ടി ഉദ്ഘാടനം ചെയിതു ബേബി ചേറാൻ, ശ്രീ പി നാരായണൻ, ശ്രിമതി ഷഹനാസ് പി സി, Adv.ബിന്ദു, ശ്രീ അനുരാഗ് എന്നിവർ സംസാരിച്ചു Dr.രാധ (ഗൈനോക്കോളിജിസ്റ്റ് തലശേരി ) ശ്രീമതി മിൽന (രക്ത ദാതാവ്) ഹെലൻ മാർക്കോസ് (ബെസ്റ്റ് സ്റ്റുഡന്റ് തലശ്ശേരി ഗവണ്മെന്റ് ബ്രണ്ണൻ കോളേജ് ഓഫ് എഡ്യൂക്കേഷൻ) എന്നിവരെ ആദരിച്ചു ബി ഡി കെ എക്സിക്യൂട്ടീവ് മെമ്പർ സി ബുഷ്‌റ സ്വാഗതവും ശ്രീമതി സുബൈദ നന്ദിയും പറഞ്ഞു

കടന്നപ്പള്ളി – പാണപ്പുഴ* പഞ്ചയാത്തു ഹാളിൽ പരിയാരം മെഡിക്കൽ കോളേജ് ബ്ലഡ്‌ ബാങ്കിന്റെയും കാരക്കുണ്ട് എം എം നോളഡ്ജ് ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റ്ന്റെയും സഹകരണത്തോടെ നടന്ന ക്യാമ്പ് ശ്രീ അബ്ദുൾ കരീം ഹാജി ഉദ്ഘാടനം ചെയ്തു
ശ്രീമതി രേഷ്മ ബാലൻ (NSS പ്രോഗ്രാം ഓഫീസർ MM ആർട്സ് ആൻഡ് സയൻസ് കോളേജ്) അധ്യക്ഷത വഹിച്ചു സംസ്ഥാന പവർ ലിഫ്റ്റിങ് പാരാലിമ്പിക് വിഭാഗത്തിൽ മെഡൽ നേടിയ ലതിക പി വി, രക്ത ദാന – സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ജൂന കണ്ണൂർ എന്നിവരെ ശ്രീമതി സ്മിത എം (പ്രിൻസിപ്പൽ എം എം നോളഡ്ജ് ആർട്സ് ആൻഡ് സയൻസ് കോളേജ്) ആദരിച്ചു ചടങ്ങിൽ ശ്രീമാൻ ചന്തൻ കുട്ടി (കടന്നപ്പള്ളി പാണപുഴ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) ശ്രീ Dr. ഷാഹുൽ ഹമീദ് (സ്റ്റേറ്റ് രക്ഷാധികാരി ബി ഡി കെ ) ശ്രീ ഉണ്ണി പുത്തൂർ (പ്രസിഡന്റ്‌ ബി ഡി കെ കണ്ണൂർ ) റഫീഖ് പാണപ്പുഴ എന്നിവർ ആശംസകൾ നേർന്നു NSS വളണ്ടിയർ സെക്രട്ടറി ഇന്ദ്രജ സ്വാഗതവും സാബിത് പി കെ (ക്യാമ്പസ്‌ വിങ് ബി ഡി കെ ) നന്ദിയും പറഞ്ഞു

ബി.ഡി.കെ എയ്ഞ്ചൽസ് പ്രവർത്തകരായ ശില്പ, സമീറ അഷ്‌റഫ്‌, തൻവീറ, ഷംഷാദാ, ബുഷ്‌റ അഴിക്കോട് എന്നിവർ വിവിധ ക്യാമ്പുകൾക്കു നേതൃത്വ നൽകി

ക്യാൻസർ കെയർ സൊസൈറ്റി കണ്ണൂരിന്റെ നേതൃത്വത്തിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി

കണ്ണൂർ : ക്യാൻസർ കെയർ സൊസൈറ്റി കണ്ണൂരിന്റെ നേതൃത്വത്തിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി

ക്യാൻസർ രോഗത്തെ കുറിച്ച് ജനങ്ങൾക്ക് ഉണ്ടാകുന്ന സംശയങ്ങളും ക്യാൻസറിനെ കുറിച്ച് ഫലപ്രദമായ അറിവും നൽകാൻ ക്യാൻസർ കെയർ സൊസൈറ്റി കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് ഹാളിൽ (സ്വർണമഹൽ )ക്യാൻസർ ക്ലാസ് നടത്തി
മലബാർ ക്യാൻസർ സൊസൈറ്റി ഡോക്ടർ ലതീഷ് കുമാർ ക്ലാസ് എടുത്തു .
ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് സഹീർ കാട്ടാമ്പള്ളി അധ്യക്ഷത വഹിച്ചു സൊസൈറ്റി സെക്രട്ടറി ലിഞ്ചോ ജോർജ് സ്വാഗതവും ജോയിൻ സെക്രട്ടറി അർജുൻ തളിപ്പറമ്പ, ടിനു തോമസ് എന്നിവർ നന്ദിയും പറഞ്ഞു
മലബാർ ക്യാൻസർ സൊസൈറ്റി ചെയർമാൻ രാമചന്ദ്രൻ. ക്യാൻസർ കെയർ സൊസൈറ്റി രക്ഷാധികാരികളായ ദിനേശ് കുറ്റിക്കോൽ നാസിം ടി. കെ സഹദേവൻ പയ്യന്നൂർ സമജ് കമ്പിൽ എന്നിവർ പ്രസംഗിച്ചു

ശരീരത്തെ കാർന്നു തിന്നുന്ന ക്യാൻസർ എന്ന രോഗ ബാധിതർക്ക് രോഗി പരിചരണവും അവർക്കു വേണ്ട സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുക എന്നതാണ് ക്യാൻസർ കെയർ സൊസൈറ്റിയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് സഹീർ കാട്ടാമ്പള്ളി പറഞ്ഞു

സൗജന്യ രക്ത പരിശോധനാ ക്യാമ്പും സൈബർ ബോധവൽക്കരണ ക്ലാസ്സും

മട്ടന്നൂർ: പ്രതീക്ഷ സോഷ്യൽ ഡെവലപ്പ്മെൻറ് ട്രസ്റ്റ് , മലക്കുതാഴെ യുടെ ആഭിമുഖ്യത്തിൽ 2019 ഫെബ്രുവരി 24 ന് ഞായറാഴ്ച രാവിലെ 9.30ന് മലക്കു താഴെ എ.കെ.ജി.സ്മാരക വായനശാലയിൽ വെച്ച് മട്ടന്നൂർ ജനമൈത്രി പോലീസിന്റെ സഹകരണത്തോടു കൂടി സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.

പരിപാടിയോടനുബന്ധിച്ച് മട്ടന്നൂർ അർബൻ കോ-ഓപ്പ് സൊസൈറ്റിയുടെ സംരഭമായ സ ക ക ര ണ നീതി മെഡിക്കൽ ലാബുമായി സഹകരിച്ച് രക്ത പരിശോധനാ ക്യാമ്പ് നടത്തപ്പെടുന്ന്.
ഇതോടനുബന്ധിച്ച് അമേരിക്കയിലെ ടെക്സസിൽ വെച്ച് നടന്ന ലോക മന:ശാസ്ത്ര കോൺഗ്രസ്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രബന്ധം അവതരിപ്പിച്ച മിസ്ലന സ്റിനെ ചടങ്ങിൽ അനുമോദിക്കുന്നു.

വെളിച്ചെണ്ണയ്ക്കും വെല്ലത്തിനും പിന്നാലെ ചായപ്പൊടിയിലും മായം കണ്ടത്തി

കണ്ണൂർ: മായം കലർന്ന വെല്ലവും വെളിച്ചെണ്ണയും വിപണിയിൽനിന്നു പിടികൂടിയതിന് പിന്നാലെ ചായപ്പൊടിയിലും വ്യാപകമായി മായം കലർത്തിയതായി കണ്ടെത്തി. കൂത്തുപറമ്പ് നഗരത്തിലെ ഒട്ടേറെ ചായക്കടകളിലും ഹോട്ടലുകളിലും തട്ടുകടകളിലും നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് മായംകലർന്ന ചായപ്പൊടി ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
കഴിഞ്ഞദിവസം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നഗരത്തിലെ മുപ്പതോളം കടകളിൽ പരിശോധന നടത്തിയിരുന്നു. ഇവയിൽ പല കടകളിൽനിന്നും ചായപ്പൊടിയുടെ സാമ്പിൾ എടുത്ത് ഗുണനിലവാര പരിശോധനയ്ക്ക് അയച്ചു. പ്രാഥമിക പരിശോധനയിൽത്തന്നെ ചായപ്പൊടിയിൽ കൃത്രിമനിറങ്ങൾ ചേർത്തതായി സംശയമുയർന്നു.
ചായപ്പൊടി കോഴിക്കോട്ടെ റീജണൽ അനലറ്റിക്കൽ ഫുഡ് ലബോറട്ടറിയിൽ അയച്ചു നടത്തിയ പരിശോധനയിലാണ് നിരോധിക്കപ്പെട്ട കൃത്രിമ വർണവസ്തുക്കളായ കാർമിയോസിൻ, സൺസെറ്റ് യെല്ലോ, ടാർ ടാറിൻ എന്നിവ ചേർത്തതായി കണ്ടെത്തിയത്.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം യാതൊരു കാരണവശാലും ഭക്ഷ്യവസ്തുക്കളിൽ ചേർക്കാൻ പാടില്ലാത്ത നിറമാണിവ. ഗുണനിലവാരം കുറഞ്ഞ ചായപ്പൊടികളും ഉപയോഗിച്ച ശേഷം കളയുന്ന ചായപ്പൊടികളും ശേഖരിച്ച് കൊണ്ടുപോയി കേരളത്തിനു പുറത്തെ രഹസ്യ കേന്ദ്രത്തിൽ സിന്തറ്റിക്ക് വർണവസ്തുക്കൾ, രുചിവർധക വസ്തുക്കൾ എന്നിവ ചേർത്താണ് ഇത്തരം ചായപ്പൊടികൾ വിപണിയിൽ എത്തിക്കുന്ന

എന്‍ഡോസള്‍ഫാന്‍ സമരം ശക്തമാക്കുന്നു; കുട്ടികളെ പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളെ പ്രദര്‍ശിപ്പിച്ച് സമരം ചെയ്യുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വെള്ളിയാഴ്ച റവന്യൂ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സമരം തുടങ്ങി നാല് ദിവസമായിട്ടും സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന പുറത്തുവരുന്നത്. ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലേക്ക് സങ്കടയാത്ര നടത്തുമെന്നും സമരം നടത്തുന്ന ഇരകളുടെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കിയെന്ന് അവരെ അറിയിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരത്തിനെതിരെ ആരോഗ്യമന്ത്രി രംഗത്തു വന്നത്. കുട്ടികളെ സമരപ്പന്തലിലിരുത്തി കഷ്ടപ്പെടുത്തുകയാണെന്നും സമരം തുടരുന്നതിന്റെ ലക്ഷ്യം എന്താണെന്ന് അറിയില്ലെന്നും കെ.കെ ശൈലജ പറഞ്ഞു. നേരത്തേ സമരത്തിന്റെ മുന്നില്‍ പ്രമുഖരുണ്ടായിരുന്നു ഇപ്പോള്‍ അവരെ കാണാനില്ലെന്നും മന്ത്രി ശൈലജ പറഞ്ഞു.

ആരോഗ്യമന്ത്രി കുറ്റബോധം കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് ഇരകളോട് പിന്തുണ പ്രഖ്യാപിച്ച് ഒപ്പം സമരം ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തക ദയാബായി പറഞ്ഞു. മനസാക്ഷിയുണ്ടെങ്കില്‍ സമരം ശരിയാണോ എന്ന് മന്ത്രി ചിന്തിക്കണം. കുട്ടികളെ പ്രദര്‍ശിപ്പിക്കുകയല്ല, ഇവിടെ ഇങ്ങിനേയും ചിലരുണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണെന്നും അവര്‍ പറഞ്ഞു.

അര്‍ഹരായവരെ എല്ലാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ എട്ട് കുടുംബങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരിക്കുന്നത്. സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ല. നിശ്ചിത പഞ്ചായത്തില്‍പ്പെട്ടവര്‍ മാത്രമല്ല പരിസരങ്ങളിലുള്ളവരും ദുരിതത്തില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് ദുരിതമനുഭവിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.