വ്യാപാരിയെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

ശ്രീകണ്ഠാപുരം: ഫർണിച്ചർ കടയിൽ നിന്നും പണമെടുത്തത് ചോദ്യം ചെയ്ത വിരോധത്തിൽ വ്യാപാരിയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ വധശ്രമത്തിന് പ്രതി അറസ്റ്റിൽ. കല്യാട് തിരൂർ സ്വദേശി താഴെ പുരയിൽ ഹൗസിൽ ബാബു (59) വിനെയാണ് എസ്.ഐ.അമൽ വർഗീസ് അറസ്റ്റു ചെയ്തത്.
ഫർണിച്ചർ വ്യാപാരി ശ്രീകണ്ഠാപുരം മാപ്പിനിയിലെ പി.കെ. സാജു (48)വിനെയാണ് പ്രതിയും സഹായിയും ആക്രമിച്ചത്. ഈ മാസം 7 ന് വൈകുന്നേരം 6 മണിക്കു ചുഴലി അടിച്ചിക്കാമലയിലെ മരമില്ലിനോട് ചേർന്നുള്ള പരാതിക്കാരൻ്റെ ഫർണിച്ചർ കടയിൽ വെച്ച് പണം എടുത്തത് പ്രതിയാണെന്ന് പറഞ്ഞ വിരോധത്തിൽ പ്രതിയും സഹായിയും മരകഷണം കൊണ്ടു തലക്കടിച്ചും വീണ്ടും തലക്കടിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ കൈക്ക് അടിച്ച് ഗുരുതര പരിക്കേൽപ്പിച്ചുവെന്നും തലക്കു അടിക്കുന്നത് തടഞ്ഞില്ലെങ്കിൽ തലക്കടിയേറ്റ് മരണം വരെ സംഭവിക്കുമായിരുന്നുവെന്ന പരാതിയിലാണ് വധശ്രമത്തിനു കേസെടുത്തത്. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.







