LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 10, 2026

മാതൃകയായി പ്രേമരാജൻ; ഓട്ടോയിൽ മറന്നുവെച്ച 15 പവനും പണവും യാത്രികർക്ക് തിരികെ നൽകി

img_8436.jpg
Spread the love

ഇരിട്ടി: യാത്രയ്ക്കിടെ ഓട്ടോറിക്ഷയിൽ മറന്നുവെച്ചുപോയ 15 പവൻ സ്വർണ്ണാഭരണങ്ങളും 25,000 രൂപയും ഉടമസ്ഥർക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. ഇരിട്ടി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറും ബി.എം.എസ് പ്രവർത്തകനുമായ കീഴൂർക്കുന്ന് സ്വദേശി ശ്രീനിലയത്തിൽ പ്രേമരാജനാണ് തന്റെ സത്യസന്ധതയിലൂടെ നാടിന്റെ കയ്യടി നേടിയത്.

ശിവപുരം പടുപാറ സ്വദേശികളുടേതാണ് നഷ്ടപ്പെട്ട ബാഗ്. കഴിഞ്ഞ ദിവസം ഇവർ വീട് പൂട്ടി പുറത്തുപോകുമ്പോൾ സുരക്ഷിതമായിരിക്കാൻ സ്വർണ്ണവും പണവും കൂടെ കരുതിയതായിരുന്നു. യാത്ര കഴിഞ്ഞ് ഇറങ്ങുന്നതിനിടെ ബാഗ് ഓട്ടോയിൽ തന്നെ മറന്നുവെച്ചു. പിന്നീട് തന്റെ ഓട്ടോയുടെ പിൻസീറ്റിൽ ബാഗ് കണ്ട പ്രേമരാജൻ ഉടൻ തന്നെ അത് ഇരിട്ടി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

പോലീസിന്റെ സാന്നിധ്യത്തിൽ ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണ് അതിൽ വലിയ അളവിൽ സ്വർണ്ണവും പണവും ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ബാഗിലുണ്ടായിരുന്ന രേഖകൾ വഴി ഉടമസ്ഥരെ ബന്ധപ്പെടുകയും പോലീസ് സ്റ്റേഷനിൽ വെച്ച് സ്വർണ്ണവും പണവും കൈമാറുകയും ചെയ്തു. വിലപിടിപ്പുള്ള വസ്തുക്കൾ ഒട്ടും വൈകാതെ തന്നെ സുരക്ഷിതമായി ഏൽപ്പിച്ച പ്രേമരാജനെ പോലീസും ഉടമസ്ഥരും നാട്ടുകാരും അഭിനന്ദിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!