പ്രകോപനപരമായ പോസ്റ്റും റീൽസും; ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കണ്ണൂർ സൈബർ പോലീസ് കേസെടുത്തു

കണ്ണൂർ: ഇൻസ്റ്റാഗ്രാമിൽ പ്രകോപനപരമായ പോസ്റ്റും റീൽസും പ്രചരിപ്പിച്ച് നാട്ടിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിന് സംഘപരിവാർ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ സൈബർ പോലീസ് കേസെടുത്തു. സ്വയം സേവക് സംഘം 2024 , സ്വയം സേവകർ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പ്രചരിപ്പിച്ചത്. ഇക്കഴിഞ്ഞ ജനുവരി 19 നും ഫെബ്രവരി 5 നു മിടയിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ബിജെപി പ്രവർത്തകരായ ശ്യാമപ്രസാദിൻ്റെ വധകേസിലെ 4 പ്രതികളുടെയും ഏഴാം പ്രതിയായ കൊല്ലപ്പെട്ട സലാഹുദ്ദീൻ എന്ന പ്രതിയുടെയും ഫോട്ടോ ഉൾപ്പെടുത്തി ആയതിനു താഴെ തേടി വരുംകാലം മറന്നാലും കാലൻ മറന്നാലും എന്ന അടിക്കുറിപ്പോടെ പ്രകോപനപരമായ പോസ്റ്റും റീൽസും പ്രചരിപ്പിച്ച് നാട്ടിൽ കലാപത്തിന് ശ്രമിച്ചുവെന്ന്
സൈബർ പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കേസെടുത്തത്.







