LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 12, 2026

വികസനമുന്നേറ്റ ജാഥയ്ക്ക് നാളെ അഴീക്കോട്ട് ആവേശോജ്ജ്വല സ്വീകരണം

img_7781.jpg
Spread the love

കണ്ണൂർ: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന എൽ.ഡി.എഫ്. വടക്കൻമേഖല വികസനമുന്നേറ്റ ജാഥയ്ക്ക് ബുധനാഴ്ച അഴീക്കോട്ട് ഉജ്ജ്വല സ്വീകരണം നൽകുമെന്ന് ജാഥാ ജനറൽ കൺവീനർ എം. പ്രകാശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മട്ടന്നൂരിലെ സ്വീകരണത്തിന് ശേഷം കമ്പിലിൽ എത്തുന്ന ജാഥയെ നൂറിലധികം ബൈക്കുകളുടെ അകമ്പടിയോടെയാണ് അഴീക്കോട്ടേക്ക് ആനയിക്കുക. ഉച്ചയ്ക്ക് 2.30-ന് മണ്ഡലത്തിലെത്തുന്ന ജാഥയ്ക്ക് വൻകുളത്തുവയൽ ജനശക്തി ക്ലബ്ബിന് സമീപത്ത് വെച്ച് സ്വീകരണം നൽകും. തുടർന്ന് വൻകുളത്തുവയൽ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ പൊതുസമ്മേളനവും വിവിധ പരിപാടികളും നടക്കും.

സംസ്ഥാന സർക്കാർ നടപ്പിലാക്കിയ അടിസ്ഥാന സൗകര്യ വികസനങ്ങളും സാമൂഹികക്ഷേമ പ്രവർത്തനങ്ങളും ജനങ്ങളുമായി പങ്കുവെക്കുകയാണ് ജാഥയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ പി. ചന്ദ്രൻ, പി. രമേഷ് ബാബു എന്നിവരും പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!