റിട്ട. എസ്.ഐ എം.വി. ഗിരീഷ് ബാബു അന്തരിച്ചു

കണ്ണപുരം: കണ്ണൂർ-അഴിക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ റിട്ട. എസ്.ഐയും സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായ മൊട്ടമ്മൽ യു.പി. സ്കൂളിനു സമീപം ഗിരിദീപത്തിലെ എം.വി. ഗിരീഷ് ബാബു (64) അന്തരിച്ചു.
കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം, കേരള സ്റ്റേറ്റ് പോലീസ് വെൽഫെയർ അസോസിയേഷൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) കണ്ണപുരം മണ്ഡലം സെക്രട്ടറി, യു.ഡി.എഫ് കണ്ണപുരം പഞ്ചായത്ത് കമ്മിറ്റി വൈസ് ചെയർമാൻ, മണ്ഡലം കോൺഗ്രസ് എക്‌സിക്യൂട്ടീവ് അംഗം എന്നീ ചുമതലകൾ വഹിച്ചു വരികയായിരുന്നു.
പരേതരായ ഇ. നാരായണൻ നായരുടെയും ഭാർഗ്ഗവി അമ്മയുടെയും മകനാണ്.
ഭാര്യ: പി.വി. സുരഭി.
മക്കൾ: സാരംഗ് (ആക്‌സിസ് ബാങ്ക്, കണ്ണൂർ), നീരജ (അധ്യാപിക, സി.ഇ.ടി. എൻജിനീയറിംഗ് കോളേജ്, കൈതപ്രം).
മരുമകൾ: രംന.
സഹോദരി: ഭാഗ്യദീപം (അധ്യാപിക, അബുദാബി).
സംസ്‌കാരം: നാളെ (ഫെബ്രുവരി 3, ചൊവ്വാഴ്ച്ച) രാവിലെ 10 മണിക്ക് മൊട്ടമ്മൽ പൊതുശ്മശാനത്തിൽ.









