പഴയങ്ങാടിയിൽ ഹെൽത്ത് കാർഡ് മെഡിക്കൽ സർട്ടിഫിക്കറ്റ് ക്യാമ്പ് സംഘടിപ്പിച്ചു

പഴയങ്ങാടി: ബേക്കേഴ്സ് അസോസിയേഷൻ കേരള (BAKE) കല്യാശ്ശേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യമേഖലയിലെ ജീവനക്കാർക്കായി ഹെൽത്ത് കാർഡ് മെഡിക്കൽ സർട്ടിഫിക്കറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. പഴയങ്ങാടി വ്യാപാര ഭവനിൽ നടന്ന ക്യാമ്പ് മാടായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ കക്കോപ്രവൻ ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ഹോട്ടൽ, ബേക്കറി, മറ്റു ഭക്ഷ്യ സംരംഭങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കായാണ് ക്യാമ്പ് ഒരുക്കിയത്. കല്യാശ്ശേരി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുനൂറ്റിയമ്പതോളം പേർ ക്യാമ്പ് പ്രയോജനപ്പെടുത്തി.
ചടങ്ങിൽ ബേക്കേഴ്സ് അസോസിയേഷൻ മണ്ഡലം പ്രസിഡന്റ് കെ. പവിത്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിനാൻ പി.വി. സ്വാഗതം പറഞ്ഞു. അഷ്റഫുദീൻ ടി., ദിനേശൻ ഏ.സി. എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ ഷാജി എൻ. നന്ദി രേഖപ്പെടുത്തി.






