എൽ.ഡി.എഫ് വികസനമുന്നേറ്റ ജാഥ: കാലിക്കടവിൽ ഒരുക്കങ്ങൾ പൂർത്തിയായി; ഫെബ്രുവരി 2-ന് ആവേശോജ്ജ്വല സ്വീകരണം

കാലിക്കടവ്: എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയെ സ്വീകരിക്കാൻ തൃക്കരിപ്പൂർ മണ്ഡലം സജ്ജമായി. ഫെബ്രുവരി 2-ന് വൈകുന്നേരം 4 മണിക്ക് കാലിക്കടവിൽ എത്തുന്ന ജാഥയ്ക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് തൃക്കരിപ്പൂർ മണ്ഡലം എൽ.ഡി.എഫ് കമ്മിറ്റി ഒരുക്കിയിരിക്കുന്നത്.
കാലിക്കടവ് ജംഗ്ഷനിൽ നിന്നും ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ ജാഥാ അംഗങ്ങളെ പൊതുസമ്മേളന നഗരിയിലേക്ക് സ്വീകരിക്കും. സ്വീകരണ സമ്മേളനത്തിന് മുന്നോടിയായി വൈകുന്നേരം 3 മണിക്ക് കാസർകോട് പെൺകനൽകൂട്ടം അവതരിപ്പിക്കുന്ന നൃത്ത സംഗീതശില്പം അരങ്ങേറും.
ഒരുക്കങ്ങൾ വിലയിരുത്താൻ കാലിക്കടവ് സി. കൃഷ്ണൻ നായർ മന്ദിരത്തിൽ ചേർന്ന യോഗത്തിൽ പി.വി തമ്പാൻ അധ്യക്ഷത വഹിച്ചു. പി. ജനാർദനൻ റിപ്പോർട്ട് അവതരിപ്പിച്ചു. എ. അമ്പുകുഞ്ഞി, രാജു കോയ്യൻ, എം. ഗംഗാധരൻ, പി.വി. ഗോവിന്ദൻ, എ.ജി. ബഷീർ, സി. ബാലകൃഷ്ണൻ, രതീഷ് പുതിയപുരയിൽ, കെ. പ്രഭാകരൻ, എം.ബി. ചന്ദ്രൻ, പി. കുഞ്ഞി കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.







