July 13, 2025

35 കുപ്പി മദ്യവുമായിഅനധികൃത മദ്യ വില്പനക്കാരൻ അറസ്റ്റിൽ

img_0295-1.jpg

ഇരിട്ടി. ബൈക്കിൽ വില്പനക്കായി കൊണ്ടുപോകുകയായിരുന്ന 35 കുപ്പി മദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഉളിക്കൽ എരുത് കടവ് സ്വദേശി പി. അനീഷിനെയാണ് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി. എം .ജയിംസും സംഘവും അറസ്റ്റു ചെയ്തത്.
ഉളിക്കൽ, കേയാപറമ്പ് ഭാഗങ്ങളിൽ ബൈക്കിൽ സഞ്ചരിച്ച് മദ്യ വില്പന നടത്തുന്നതിനിടെയാണ് പ്രതി 35 കുപ്പി മദ്യവുമായി പിടിയിലായത്. മദ്യം കടത്താൻ ഉപയോഗിച്ച കെ .എൽ.
58.എച്ച്. 647 നമ്പർ സിബി സെഡ് ബൈക്ക് കസ്റ്റഡിയിലെടുത്തു. മുമ്പും അബ്കാരി കേസിൽ പ്രതിയാണ്.
പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ( ഗ്രേഡ് )ഷൈബി കുര്യൻ ,സിവിൽ എക്സൈസ് ഓഫീസർമാരായ പി ജി അഖിൽ, സി. വി. പ്രജിൽ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger