കണ്ണാടിപ്പറമ്പിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ഹൈസ്കൂളിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു . കൊറ്റാളിക്കാവ് റോഡ് സ്വദേശി അനീഷ് (35) ആണ് അന്തരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2:10-ഓടെ മുന്നിലുണ്ടായിരുന്ന ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ബസ്സുമായി ബൈക്ക് കൂട്ടിയിടിച്ചായിരുന്നു അപകടം.
നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
- അച്ഛൻ: കരുണാകരൻ.
- അമ്മ: ചന്ദ്രമതി.
- സഹോദരങ്ങൾ: ഷൈജു, ഷൈനി.
മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് നടക്കും.










