കണ്ണൂർ എക്സൈസ് പ്രീമിയർ ലീഗ് ഫുട്ബോൾ: കിങ്ങ്സ് കണ്ണൂർ ജേതാക്കൾ

കണ്ണൂർ: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യാമ്പലത്ത് സംഘടിപ്പിച്ച രണ്ടാമത് കണ്ണൂർ എക്സൈസ് പ്രീമിയർ ലീഗ് (EPL) ഫുട്ബോൾ ടൂർണ്ണമെന്റിൽ കിങ്ങ്സ് കണ്ണൂർ കിരീടം ചൂടി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ എക്സൈസ് ടൈഗേഴ്സിനെ പരാജയപ്പെടുത്തിയാണ് കിങ്ങ്സ് കണ്ണൂർ ജേതാക്കളായത്.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ (1-1) പിരിഞ്ഞതിനെത്തുടർന്ന് മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ശ്രീനിവാസ് ഗോവിന്ദ് മാനേജരായ കിങ്ങ്സ് കണ്ണൂർ, അഷറഫ് മലപ്പട്ടം മാനേജറായ എക്സൈസ് ടൈഗേഴ്സിനെ മറികടന്നത്.
കണ്ണൂർ ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ടൂർണ്ണമെന്റിൽ വിവിധ ടീമുകൾ പങ്കെടുത്തു. വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.






