July 13, 2025

ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് പയ്യന്നൂരിൽ സ്വീകരണം നൽകി

img_6624-1.jpg

പയ്യന്നൂർ.ആശാസമരത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ അടിയന്തിരമായി
ശ്രമിക്കണമെന്ന് പ്രശസ്ത കവി മാധവൻ പുറച്ചേരി. കാസർഗോഡ് നിന്നാരംഭിച്ച ആശമാരുടെ രാപകൽ സമരയാത്രയുടെ കണ്ണൂർ ജില്ലാ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവ ലിബറലിസം നൽകിയ പുതിയ നൈതികത ഇത്തരം സമരങ്ങളെ കാണാതെ,കോർപ്പറേറ്റ് താൽപര്യങ്ങൾക്കായി പ്രവർത്തിക്കുന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്.പൊതുസമൂഹത്തിന്റെ അഭ്യർത്ഥനകളെയാണ് സർക്കാർ പരിഗണിക്കാതിരിക്കുന്നത്.സമരത്തിനോട് അനുഭാവപരമായ സമീപനം സർക്കാർ സ്വീകരിക്കണം.
പയ്യന്നൂർ പുതിയ ബസ്റ്റാൻ്റിലെത്തിയ സമരയാത്രയെ കെ റെയിൽ സമര നായികമാരായ പി.പത്മിനി,യശോദാമ്മ ക്യാപ്റ്റൻ എം എ ബിന്ദുവിനെ ഹാരമണിയിച്ച് സ്വീകരിച്ചു.
തുടർന്ന് സമരയാത്ര പ്രകടനമായി പെരുമ്പയിൽ എത്തിച്ചേർന്നു.സ്വാഗത സംഘം ചെയർമാൻ കെ. ജയരാജ്
അധ്യക്ഷത വഹിച്ചു.സ്വാഗതസംഘം സമാഹാരിച്ച സംഭാവന സാമൂഹ്യ പ്രവർത്തക എം .സുൽ ഫത്ത് സമരയാത്രയ്ക്ക് നൽകി. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് റോസിലി ജോൺ,മുസ്ലിം ലീഗ് നേതാവ് വി.കെ.പി ഇസ്മയിൽ ,
ഡിസിസി ജനറൽ സെക്രട്ടറി ലളിത ടീച്ചർ, സി എം പി നേതാവ് ബി. സജിത് ലാൽ,വനിതാ ലീഗ് നേതാവ് ഷമീമ ,
ടി.പി.പത്മനാഭൻ മാസ്റ്റർ, ലോഹ്യ വിചാരവേദി പ്രതിനിധി കെ.രാജീവ് കുമാർ, സി പി ഐ (എം എൽ) റെഡ്സ്റ്റാർ നേതാവ് വിനോദ് കുമാർ രാമന്തളി ,ഭഗത് സിംഗ് പൊളിറ്റിക്കൽ ഫോറം
പ്രതിനിധി പി. മുരളീധരൻ,പരിസ്ഥിതി പ്രവർത്തകൻ എൻ. സുബ്രഹ്മണ്യൻ,
ഐ എൻ ടി യു സി സംസ്ഥാന കമ്മിറ്റിയംഗം കെ വിജയൻ,ഇ പി ഉണ്ണികൃഷ്ണൻ, കെ.കെ ഫൽഗുണൻ,നിഷി ജോർജ് എന്നിവർ സംസാരിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger