LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

പോലീസിന്റെ അതിവേഗ നീക്കം; നാദാപുരത്ത് നിന്ന് കാണാതായ യുവാവിനെ തലശ്ശേരിയിൽ കണ്ടെത്തി

img_7037.jpg
Spread the love

പോലീസിന്റെ അതിവേഗ നീക്കം; നാദാപുരത്ത് നിന്ന് കാണാതായ യുവാവിനെ തലശ്ശേരിയിൽ കണ്ടെത്തി

തലശ്ശേരി: നാദാപുരത്ത് നിന്ന് കാണാതായ യുവാവിനെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ മണിക്കൂറുകൾക്കുള്ളിൽ തലശ്ശേരി പോലീസ് കണ്ടെത്തി. പോലീസിന്റെ കൃത്യമായ ഏകോപനവും ജാഗ്രതയുമാണ് യുവാവിനെ സുരക്ഷിതനായി കണ്ടെത്താൻ സഹായിച്ചത്.

സംഭവം ഇങ്ങനെ:

യുവാവിനെ കാണാതായതിനെ തുടർന്ന് നാദാപുരം പോലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ താൻ വടകരയിലുണ്ടെന്നാണ് അറിയിച്ചത്. എന്നാൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ യുവാവ് തലശ്ശേരിയിലാണെന്ന് വ്യക്തമായി. ഉടൻ തന്നെ വിവരം തലശ്ശേരി പോലീസിന് കൈമാറി.

തലശ്ശേരി നഗരത്തിൽ പോലീസ് നടത്തിയ വ്യാപക തിരച്ചിലിനിടെ, യുവാവ് കടൽത്തീരത്തേക്ക് പോകുന്നത് കണ്ടതായി ഒരു കച്ചവടക്കാരൻ വിവരം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് കടൽത്തീരത്ത് തനിച്ചിരിക്കുന്ന നിലയിൽ യുവാവിനെ കണ്ടെത്തിയത്. തുടർന്ന് നാദാപുരം പോലീസ് സ്ഥലത്തെത്തി യുവാവിനെ ഏറ്റുവാങ്ങുകയും വീട്ടുകാർക്കൊപ്പം അയക്കുകയും ചെയ്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!