റിപ്പബ്ലിക് ദിനം: ഉരുവച്ചാൽ സർഗചേതന വായനശാലയിൽ ചിത്രരചനാ പഠനകളരി സംഘടിപ്പിച്ചു

കുറ്റ്യാട്ടൂർ: ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 77-ാം വാർഷികത്തോടനുബന്ധിച്ച് ഉരുവച്ചാൽ സർഗചേതന വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ചിത്രരചന, പോസ്റ്റർ നിർമ്മാണ പഠനകളരി സംഘടിപ്പിച്ചു. കുട്ടികളിലും മുതിർന്നവരിലും കലാപരമായ അഭിരുചികൾ വളർത്തുന്നതിനായി സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി.
പ്രശസ്ത കാർട്ടൂണിസ്റ്റ് സുരേന്ദ്രൻ വാരച്ചാൽ പഠനകളരി ഉദ്ഘാടനം ചെയ്തു. കലകൾ സാമൂഹിക മാറ്റത്തിന് എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ചടങ്ങിൽ സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. അലോക് സ്വാഗതവും അനുപമ നന്ദിയും രേഖപ്പെടുത്തി. പഠനകളരിയിൽ നിരവധി പേർ പങ്കെടുത്തു.






