വി.എസിൻ്റെ ചിത്രം വെച്ച് കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പയ്യന്നൂരിൽ പോസ്റ്റർ

പയ്യന്നൂര്‍: ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി വിവാദത്തില്‍ ടി.ഐ.മധുസൂദനൻ എം.എൽ.എക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ സിപിഎം ജില്ലാ കമ്മിറ്റി അംഗംവി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പയ്യന്നൂരിൽ പോസ്റ്റര്‍. പയ്യന്നൂര്‍ കാരയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കുഞ്ഞികൃഷ്ണന്റെ ചിത്രത്തിനൊപ്പം വി എസ് അച്യുതാനന്ദന്റെ ചിത്രവും ഫ്ളക്സിലുണ്ട്.നിങ്ങള്‍ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട്’ എന്നാണ് ഫ്‌ളക് സിലുള്ളത്. രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ചതിന് പിന്നാലെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായവി കുഞ്ഞികൃഷ്ണനെ, ഒറ്റുകാരന്‍ എന്നാരോപിച്ച് കഴിഞ്ഞ ദിവസംവ്യാപകമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.







