ബിജു ഇരിണാവിന് എം.കെ.സി മീഡിയയുടെ സംസ്ഥാന നാടക പ്രതിഭ പുരസ്കാരം

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന എം.കെ.സി മീഡിയയുടെ ഏഴാമത് സംസ്ഥാന നാടക പ്രതിഭ പുരസ്കാരത്തിന് പ്രമുഖ നാടക പ്രവർത്തകൻ ബിജു ഇരിണാവിനെ തിരഞ്ഞെടുത്തു. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഫെബ്രുവരി 15-ന് നടക്കുന്ന ചടങ്ങിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. പുരസ്കാരം സമ്മാനിക്കും. നാടക രംഗത്തെ സമഗ്ര സംഭാവനകളും മികവും പരിഗണിച്ചാണ് അദ്ദേഹത്തെ ഈ അവാർഡിനായി തിരഞ്ഞെടുത്തത്.







