മർദ്ദനം:25 സി പി എം പ്രവർത്ത കർക്കെതിരെ കേസ്

പയ്യന്നൂർ : ആരോപണ വിധേയനായ പയ്യന്നൂർ എം എൽ എ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തിയ പ്രവർത്തകരെ മർദ്ദിച്ചതിന് 25 സി പി എം പ്രവർത്തകർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. ബി ജെ പി പ്രവർത്തകൻ കേളോത്ത് ഉളിയം റോഡിലെ പി.കെ. സുജിത് കുമാറിൻ്റെ (43) പരാതിയിലാണ് സി പി എം നേതാക്കളായ പി. സന്തോഷ്, സരിൻ ശശി, പോത്തേര കൃഷ്ണൻ, ഷാരോൺ , അശ്വിൻ കണ്ടങ്കാളി, നിതിൻ കണ്ടങ്കാളി, പവിത്രൻ, റഹ്‌നേജ് പെരളം, ആർ.കെ. രാഹുൽ, മണി പ്രഭാത്, എം.ടി. അക്ഷയ്,ദിലീപൻ, നിഖിൽ മൂരിക്കൊവ്വൽ, പാറന്തട്ട അനീഷ്, സജീവൻ കണ്ടങ്കാളി എന്നിവർക്കും കണ്ടാലറിയാവുന്ന പത്തോളം സി പി എം പ്രവർത്തകർക്കുമെതിരെയാണ് കേസെടുത്തത്. പയ്യന്നൂർ സെൻട്രൽ ബസാറിൽ വെച്ചാണ് പ്രകടനത്തിൽ പങ്കെടുത്ത പരാതിക്കാരനെയും ബി ജെ പി പ്രവർത്തകരായ എ.അശോകൻ, ഒ.പി. ലോഹിതൻ എന്നിവരെ കൈ കൊണ്ടും മാരകായുധമായ വടി കൊണ്ടും അടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.







