വളപട്ടണം: വഴിതെറ്റി വന്ന വയോധികന് തുണയായി പോലീസ്; സുരക്ഷിതമായി ബന്ധുക്കൾക്ക് കൈമാറി

വളപട്ടണം: ഓർമ്മക്കുറവ് മൂലം വഴിതെറ്റി അലഞ്ഞുതിരിഞ്ഞ വയോധികന് തുണയായി വളപട്ടണം പോലീസ്. സ്റ്റേഷൻ പരിധിയിലെ ഇന്ദിരാ നഗർ ഭാഗത്ത് അവശനായ നിലയിൽ വയോധികനെ കണ്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ സ്ഥലത്തെത്തിയ എസ്.ഐ. മഹേഷ്, സി.പി.ഒ. സുമിത്ത് എന്നിവർ ഇദ്ദേഹത്തെ ചേർത്തുപിടിക്കുകയും സംരക്ഷണം നൽകുകയും ചെയ്തു. തുടർന്ന് സി.പി.ഒ. ജ്യോതിഷ് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിൽ വയോധികന്റെ ബന്ധുക്കളെ കണ്ടെത്താനായി. സ്റ്റേഷനിൽ എത്തിയ ബന്ധുക്കൾക്കൊപ്പം ഇദ്ദേഹത്തെ സുരക്ഷിതമായി അയച്ചു.






