ഹെറോയിനുമായി യുവാവ് പിടിയിൽ

തലശ്ശേരി: മയക്കുമരുന്നുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ധർമ്മടം സ്വദേശി വി.ജംഷീറിനെ (26)യാണ്
എക്‌സൈസ് ഇൻസ്‌പെക്ടർ കെ. സുബിൻരാജും സംഘവും പിടികൂടിയത്. തിരുവങ്ങാട് പന്നിത്തടം ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ പന്നിത്തടം ടീച്ചേർസ് സ്റ്റോപ്പിന് മുൻവശം വെച്ചാണ്80 മില്ലി ഗ്രാം ഹെറോയിനുമായി യുവാവ് പോലീസ് പിടിയിലായത്.പരിശോധനയിൽ
അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് )പ്രദീപൻ. പി. പി പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ് )ബൈജേഷ് കെ, സിവിൽ എക്‌സൈസ് ഓഫീസർ മാരായ റോഷി. കെ. പി, സരിൻരാജ്. കെ, വനിത സിവിൽ എക്‌സൈസ് ഓഫീസർ ദീപ.എം എന്നിവരും ഉണ്ടായിരുന്നു.